സഹകരണ സംഘങ്ങളില്‍ 497 ഒഴിവുകൾ- മെയ് 19 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ വിവിധ പ്രാഥമിക സഹകരണ സംഘങ്ങളിലെ 497 ഒഴിവുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. പരീക്ഷാബോർഡ് നടത്തുന്ന എഴുത്തുപരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് നല്കുന്ന ലിസ്റ്റിൽ നിന്നും സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ് നിയമനം.
പ്രായ പരിധി: 01/01/2017 ൽ 18-40 വയസ്സ്.
കാറ്റഗറി 1/2017/എ: ജനറല്‍ മാനേജർ (I),സെക്രട്ടറി (1)
1. വിദ്യാഭ്യാസ യോഗ്യത: R.186[1A](1) അംഗീകൃത സർവ്വകലാശാല ബിരുദം.
2. ബിസ്സിനസ്സ് മാനേജ്മെന്റിൽ മാസ്റ്റേഴ്സ് ഡിഗ്രിയോ തത്തുല്യമോ, സംസ്ഥാനത്തെ യൂണിവേഴ്സിറ്റികള്‍ അംഗീകരിക്കുന്ന യോഗ്യത അല്ലെങ്കിൽ ചാര്ട്ടേ ഡ് അക്കൌണ്ട്സ് ഓഫ് ഇന്ത്യയിലെ സ്ഥാപനത്തിലെ അംഗത്വമോ, അല്ലെങ്കില്‍ കോമേഴ്സിൽ മാസ്റ്റേഴ്സ് ഡിഗ്രി (എം.കോം) (ഫിനാന്സ്) (ഐ.സി.ഡബ്ല്യു, എ,ഐ) അല്ലെങ്കില്‍ എം.എസ്.സി (കോ-ഓപ്പറേഷന്‍ ബാങ്കിംഗ്) കേരള അഗ്രിക്ക്ൾചർ യൂണിവേഴ്സിറ്റിയിൽ നിന്നുള്ളത് പ്രത്യേക യോഗ്യതയുമായിരിക്കും.
3. അക്കൌണ്ടിംഗ്, ബാങ്കിംഗ്, സഹകരണം, സാമ്പത്തിക ശാസ്ത്രം, ഫിനാന്സ് , നിയമം എന്നിവയിൽ ഏതെങ്കിലും ഒന്നിലോ ഒന്നിൽ കൂടുതലോ വിഷയങ്ങളിലുള്ള പ്രത്യേക അറിവ് അല്ലെങ്കില്‍ സഹകരണ ബാങ്ക്/സർക്കാർ അല്ലെങ്കില്‍ അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതു/ദേശസാത്കൃത ബാങ്കുകളിൽ മൂന്നു വര്ഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം.
കാറ്റഗറി 1/2017/ബി (1) മാനേജിംഗ് ഡയറക്ടർ (2) ബി: (2) സെക്രട്ടറി (14) ബി: (3) അസിസ്റ്റന്റ്- സെക്രട്ടറി/മാനേജര്‍ (1), അസിസ്റ്റന്റ്് സെക്രട്ടറി (2), ചീഫ് അക്കൌണ്ടന്റ്ി (1), ബ്രാഞ്ച് മാനേജര്‍ (1)
വിദ്യാഭ്യാസ യോഗ്യത: R.186(1) (ia) സഹകരണ നിയമനത്തിന് വിധേയം.
(i) 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സര്വ്വസകലാശാലാ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്. ഡി.സി അല്ലെങ്കില്‍ എച്ച്. ഡി.സി & ബി.എം. അല്ലെങ്കില്‍ നാഷണൽ കൌണ്സി ൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി.എം) അല്ലെങ്കില്‍ സബോർഡിനേറ്റ് പെഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ വിജയിച്ചിരിക്കണം). അല്ലെങ്കില്‍ കേരള കാര്ഷിക സർവകലാശാല യിൽ നിന്നും ബി.എസ്.സി (സഹകരണം & ബാങ്കിംഗ്) അല്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ചതും സഹകരണം ഐച്ഛികമായിട്ടുള്ളതുമായ 50% ത്തിൽ കുറയാത്ത ബി.കോം ബിരുദം.
കാറ്റഗറി 1/2017/സി :സെക്രട്ടറി (18) പെയ്ഡ്സെക്രട്ടറി (1), ബ്രാഞ്ച് മാനേജര്‍ (1)
വിദ്യാഭ്യാസ യോഗ്യത: R.186(1) (ia) സഹകരണ നിയമനത്തിന് വിധേയം.
(i) ഒരു അംഗീകൃത സർവകലാശാല യിൽ നിന്നുളള സഹകരണം പ്രത്യേക വിഷയമായി എടുത്ത് കൊമേഴ്സിലെ ബിരുദം/ആര്ട്സിൽ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ ഒരു അംഗീകൃത സർവകലാശാല യിൽ നിന്നുള്ള ബിരുദവും, സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്. ഡി.സി അല്ലെങ്കില്‍ എച്ച്. ഡി.സി & ബി.എം. അല്ലെങ്കില്‍ നാഷണൽ കൌണ്സിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കില്‍ എച്ച്.ഡി.സി.എം) അല്ലെങ്കില്‍ സബോര്ഡി്നേറ്റ് പെഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ വിജയിച്ചിരിക്കണം). അല്ലെങ്കില്‍ സഹകരണം ഐശ്ചികവിഷയമായി എടുത്ത ഡിപ്ലോമാ ഇൻ റൂറല്‍ സർവീസ് അല്ലെങ്കില്‍ കേരള കാര്ഷിക സർവകലാശാലയുടെ ബി.എസ്.സി (സഹകരണം ബാങ്കിംഗ്) ബിരുദവും. കാറ്റഗറി 1/2017 ബി.യില്‍ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്ക്കും അപേക്ഷിക്കാവുന്നതാണ്.
കാറ്റഗറി 2/2017 (എ) ജൂനിയര്‍ സൂപ്പർവൈസർ , സീനിയര്‍ ക്ലർക്ക്
വിദ്യാഭ്യാസ യോഗ്യത: R.186 (ii) സഹകരണ നിയമനത്തിനു വിധേയം. എസ്.എസ്.എല്‍.സി, അഥവാ തത്തുല്യ യോഗ്യതയും സബോര്ഡിനേറ്റ് പേഴ്സണൽ -കൊ ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമ ഇൻ കൊ-ഓപ്പറേഷൻ) ജെ.ഡി.സി ക്ക് തത്തുല്യമായ കര്ണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ ക്ലിപ്തം നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി) യോഗ്യത കാസര്ഗോഡ് ജില്ലയിലെ സഹകരണ സംഘങ്ങള്‍/ബാങ്കുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ആയിരിക്കും. സഹകരണം ഐശ്ചിക വിഷയമായി എടുത്ത ബി.കോം ബിരുദം/എച്ച്.ഡി.സി ഉള്ളവര്ക്കും കാറ്റഗറി 1/2017/ബി, കാറ്റഗറി 1/2017സിയില്‍ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്ക്കും അപേക്ഷിക്കാവുന്നതാണ്..
കാറ്റഗറി 2/2017 (എ) ജൂനിയര്‍ സൂപ്പർവൈസർ , സീനിയര്‍ ക്ലർക്ക്
വിദ്യാഭ്യാസ യോഗ്യത: R.186 (ii) സഹകരണ നിയമനത്തിനു വിധേയം. എസ്.എസ്.എല്‍.സി, അഥവാ തത്തുല്യ യോഗ്യതയും സബോര്ഡി നേറ്റ് പേഴ്സണൽ -കൊ ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമ ഇൻ കൊ-ഓപ്പറേഷൻ) ജെ.ഡി.സി ക്ക് തത്തുല്യമായ കർണ്ണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ ക്ലിപ്തം നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി) യോഗ്യത കാസര്ഗോഡ് ജില്ലയിലെ സഹകരണ സംഘങ്ങള്‍/ബാങ്കുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ആയിരിക്കും. സഹകരണം ഐശ്ചിക വിഷയമായി എടുത്ത ബി.കോം ബിരുദം/എച്ച്.ഡി.സി ഉള്ളവര്ക്കും കാറ്റഗറി 1/2017/ബി, കാറ്റഗറി 1/2017സി യില്‍ പറഞ്ഞിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്ക്കും അപേക്ഷിക്കാവുന്നതാണ്.
കാറ്റഗറി 2/2017 (എ) ജൂനിയര്‍ സൂപ്പർവൈസർ , സീനിയര്‍ ക്ലർക്ക്
വിദ്യാഭ്യാസ യോഗ്യത: R.186 (ii). എസ്.എസ്.എല്‍.സി, അഥവാ തത്തുല്യ യോഗ്യതയും ടൈപ്പ് റൈറ്റിംങ്ങും (ലോവര്‍), അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
അവസാന തീയതി: മെയ് 19 നു വൈകീട്ട് 5 മണി
അപേക്ഷയുടെ മാതൃകയ്ക്കും വിശദവിവരങ്ങള്ക്കും http://www.csebkerala.org/application.htm എന്ന വെബ്സൈറ്റ് സന്ദർശിക്കുക