വെറ്ററിനറി സര്ജന് ഒഴിവ്
മലപ്പുറം : മൃഗസംരക്ഷണ വകുപ്പ് മുഖേന ജില്ലയില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിൻറെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്കിലേക്കുള്ള വെറ്ററിനറി സര്‍ജൻറെ വാക്ക് ഇന്‍ ഇൻറെര്‍വ്യൂ ജനുവരി ഒന്‍പതിന് രാവിലെ 10.30 ന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ (സിവില്‍ സ്റ്റേഷന്) നടക്കും.
കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്. യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് ഉള്ളവരുമാകണം. താല്പര്യമുള്ളവര് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
ഫോണ്‍: 0483 2734917.