വെറ്ററിനറി ഡോക്ടർ നിയമനം
കോട്ടയം : മൃഗസംരക്ഷണ വകുപ്പ് രാത്രികാല അടിയന്തരമൃഗചികിത്സാസേവനം ഏർപ്പെടുത്തുന്നതിൻറെ ഭാഗമായി കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വെറ്ററിനറി സയൻസ് ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും.
താൽപര്യമുള്ളവർ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഫെബ്രുവരി രണ്ടിന് 10.30-ന് കളക്ട്രേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിലെത്തണം.
വിശദ വിവരത്തിവന് ഫോൺ: 0481 0563726.