വിമുക്ത ഭടന്മാർക്കും വിധവകൾക്കും ധനസഹായം

എറണാകുളം ജില്ലയിൽ നിന്നുള്ള വിമുക്തഭടന്മാർ, വിമുക്ത ഭടന്മാരുടെ വിധവകൾ എന്നിവർക്കുള്ള 2026-27 സാമ്പത്തിക വർഷത്തെ വാർഷിക സാമ്പത്തിക സഹായം ലഭിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു.
വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള യോഗ്യരായ വിമുക്തഭടന്മാർ, വിമുക്ത ഭടന്മാരുടെ വിധവകൾ എന്നിവർ രേഖകൾ സഹിതം നേരിട്ടോ ദൂതൻ മുഖേനയോ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സെപ്റ്റംബർ 30 ന് മുൻപ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടുക. 0484-2422239.






