വിമുക്ത ഭടന്മാര്‍ക്ക് എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷന്‍ പുതുക്കാം

തിരുഃ എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാനാകാതെ റദ്ദായ എല്ലാ വിമുക്ത ഭടന്മാര്‍ക്കും സീനിയോറിറ്റി നഷ്ടമാകാതെ എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷന്‍ ഇപ്പോള്‍ പുതുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
1995 ജനുവരി ഒന്ന് മുതല്‍ 2024 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ പുതുക്കാനാകാതെ റദ്ദായ എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷനുകള്‍ പുതുക്കുന്നതിനാണ് അവസരം.
അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍/ തപാല്‍ വഴിയോ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 2025 ഏപ്രില്‍ 30.
ഇ-മെയില്‍: zswotvpm@gmail.com. ഫോണ്‍: 0471-2472748