വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണി്ച്ചു

587
0
Share:

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ – ഒ.ഇ.സി.മാത്രം, (മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാര്‍ അര്‍ഹരല്ല.) എന്നിവര്‍ക്കായി ഡിഗ്രി, പി.ജി. പ്രൊഫഷണല്‍ കോഴ്‌സുകളുടെ പരീക്ഷകളില്‍ 60%ത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസ്സായ വിദ്യാര്‍ത്ഥികളില്‍ നിന്നും വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷ ഫോറങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍, മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, 5/- രൂപയുടെ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ ഉള്‍പ്പെടെ കോര്‍പ്പറേഷന്റെ അതത് (തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്)റീജിയണല്‍ ഓഫീസുകളിലേയ്ക്ക് അയച്ചു കൊടുക്കണം. തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ റീജിയണല്‍ മാനേജര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, “രാഗം ടവര്‍” ഠ.ഇ.25/86(6), ഗാന്ധാരി അമ്മന്‍കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം ഫോണ്‍ നം. 0471 – 2336472 എന്ന ഓഫീസുമായി ബന്ധപ്പെടുക. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം., ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവര്‍ റീജിയണല്‍ മാനേജര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, നാഗമ്പടം, കോട്ടയം എന്ന വിലാസത്തിലാണ#് അപേക്ഷ അയയ്‌ക്കേണ്ടത്. ഫോണ്‍ നം. 0481 – 2563786. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ,് വയനാട് ജില്ലക്കാര്‍ അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം- റീജിയണല്‍ മാനേജര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, ശാസ്ത്രി നഗര്‍ കോംപ്ലക്‌സ്, ജില്ലാ സഹകരണ ആശുപത്രിയ്ക്ക് സമീപം, എരഞ്ഞിപ്പാലം പി.ഒ., കോഴിക്കോട്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2017 ഡിസംബര്‍ 31.

ഫോണ്‍ നം. 0495 – 2367331.

Share: