വിദ്യാഭ്യാസ ധനസഹായം : അപേക്ഷ ക്ഷണിച്ചു
കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2017-18 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സുകളിലേയ്ക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു .
കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2017 മെയ് 31 നു രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുളളത്. കേരളത്തിലെ ഗവ: അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്.
ആബി ഇന്‍ഷുറന്‍സില്‍ അംഗമായിട്ടുളള കയര്‍ തൊഴിലാളികളുടെ മക്കള്‍ക്കുളള 9, 10, +2, ഐ.റ്റി.ഐ കോഴ്‌സുകളിലേയ്ക്കുളള വിദ്യാര്‍ത്ഥികള്‍ക്ക് ഇതുപ്രകാരം അപേക്ഷ ഇപ്പോള്‍ നല്‍കേണ്ടതില്ല.
അപേക്ഷാ ഫാറം 10/- രൂപ നിരക്കില്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളില്‍ നിന്നും ലഭിയ്ക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷാഫാറം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ഫെബ്രുവരി 28 വരെ സ്വീകരിക്കുന്നതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.