വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കിക്മ ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് എച്ച്.ഒ.ഡി, കമ്പ്യൂട്ടര്‍ ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ഇംഗ്ലീഷ് വിഭാഗം എച്ച്.ഒ.ഡി. (അസോസിയേറ്റ് പ്രൊഫസര്‍) തസ്തികയ്ക്ക് 55 ശതമാനത്തില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദവും 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അഫിലിലിയേറ്റഡ് കോളേജില്‍ നിന്നും അസോസിയേറ്റ് പ്രൊഫസറായി വിരമിച്ചവര്‍ക്ക് മുന്‍ഗണന.
കമ്പ്യൂട്ടര്‍ ലാബ് അസിസ്റ്റന്റിന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം ഉണ്ടായിരിക്കണം. മേല്‍പ്പറഞ്ഞ യോഗ്യതയുള്ളവര്‍ ആഗസ്റ്റ് 25 ന് രാവിലെ 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകളുമായി തിരുവനന്തപുരത്ത് ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയന് ഓഫീസില്‍ എത്തിച്ചേരണമെന്ന് അഡീ. രജിസ്ട്രാര്‍ – സെക്രട്ടറി അറിയിച്ചു.