ലൈബ്രറി സയൻസ്: അപേക്ഷ ക്ഷണിച്ചു
![](https://careermagazine.in/wp-content/uploads/2019/01/Library.jpg)
തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതിഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിക്കുന്ന ആറ് മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം.
രജിസ്ട്രേഷൻ ഫീസ്: 150 രൂപ.
യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പും ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് ഫോൺ: 0471 2311842, 9495977938.