ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ ഒഴിവ്
ആലപ്പുഴ രാജാകേശവദാസ് നീന്തല്കുളത്തിൻറെ പ്രവര്‍ത്തനങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡ് കം ട്രെയിനര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു.
2025 ജനുവരി എട്ടിന് രാവിലെ 11 ന് ആലപ്പുഴ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ വച്ച് നടക്കുന്ന വാക്ക് ഇന്‍ ഇൻറര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.
ഉദ്യോഗാര്‍ഥികള്‍ 18 നും 45 നുമിടയില്‍ പ്രായമുള്ള പുരുഷന്മാര് ആയിരിക്കണം.
യോഗ്യത: എസ്എസ്എല്‍സി വിജയം, അംഗീകൃത അസോസിയേഷനുകളില്‍ നിന്നോ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നോ ലഭിച്ച ലൈഫ് ഗാര്‍ഡ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും നീന്തല്‍കുളത്തില്‍ ലൈഫ് ഗാര്‍ഡായി രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. സംസ്ഥാന നീന്തല്‍ മത്സരത്തില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2253090.