ലബോറട്ടറി ടെക്നീഷ്യൻ നിയമനം

262
0
Share:

എറണാകുളം : ജില്ലയിലെ മരട് എ.യു.ഡബ്ല്യു.എം ക്യാമ്പസിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻഡ് അഗ്രി പ്രൊഡക്ട്സിൽ ലബോറട്ടറി ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

എം.എസ്.സി. മൈക്രോബയോളജി, എ൯. എ.ബി. എൽ അക്രഡിറ്റേഷൻ, മോളിക്കുലാർ ബയോളജി ലാബുകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയം എന്നിവ ഉളളവർക്ക് അപേക്ഷിക്കാം. താൽപര്യമുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ രേഖകൾ സഹിതം സെപ്റ്റംബർ 20 രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം.

വിലാസം – സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈ൯ ആൻഡ് അഗ്രി പ്രോഡക്ട്സ്, എ.യു.ഡബ്ല്യു. എം. കാമ്പസ്, നെട്ടൂർ.പി.ഒ, മരട്, എറണാകുളം – 682040. ഫോൺ : 0484 2960429

Share: