ലബോറട്ടറി ടെക്നിഷ്യൻ ഒഴിവ്

ഇടുക്കി : വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ ലബോറട്ടറി ടെക്നിഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത : ബി എസ് സി എം എൽ ടി കോഴ്സ് സർട്ടിഫിക്കറ്റ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം .
വാഴത്തോപ്പ് പഞ്ചായത്തിൽ സ്ഥിരതാമസമുള്ളവർക്കും ജോലിയിൽ മുൻപരിചയമുള്ളവർക്കും മുൻഗണന.
അപേക്ഷ ഡിസംബർ 13ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ബയോഡേറ്റ സഹിതം വാഴത്തോപ്പ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ മുൻപാകെ അപേക്ഷ സമർപ്പിക്കണം.
ഇൻറർവ്യൂ നടക്കുന്ന തീയതി അർഹരായ ഉദ്യോഗാർത്ഥികളെ അറിയിക്കുന്നതാണ്. ഇൻറർവ്യൂവിന് സർട്ടിഫിക്കുകളുടെ അസ്സൽ ഹാജരാക്കണം.