ലക്ചറര്‍ , അക്കൌണ്ട്സ് ഓഫീസര്‍, പി എസ് സി അപേക്ഷ ക്ഷണിച്ചു

Share:

കേരള പബ്ലിക് സർവീസ് കമ്മീഷൻ താഴെ പറയുന്ന ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു
അസാധാരണ ഗസറ്റ് തീയതി: 31.10.2017, അവസാന തീയതി: 6.12.2017

കാറ്റഗറി നമ്പര്‍ 42 7/2017- 428/2017

ലക്ചറര്‍ ഇന്‍ സംസ്കൃതം (ജനറല്‍) കോളേജ് വിദ്യാഭ്യാസം ഒന്നാം എന്‍ സി എ വിജ്ഞാപനം

ശമ്പളം: യു. ജി. സി നിരക്കില്‍

ഒഴിവുകളുടെ എണ്ണം: കാറ്റഗറി നമ്പര്‍ 42 7/2017 – പട്ടിക ജാതി 1

കാറ്റഗറി നമ്പര്‍ 429/2017

ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ് കോളേജ് വിദ്യാഭ്യാസം രണ്ടാം എന്‍ സി
എ വിജ്ഞാപനം

ശമ്പളം: യു. ജി.സി നിരക്കില്‍
ഒഴിവുകളുടെ എണ്ണം: പട്ടിക വര്‍ഗ്ഗം 1
നിയമന രീതി: നേരിട്ടുള്ള നിയമനം (പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാത്രം)

പ്രായം: 22-45

യോഗ്യതകള്‍: 50 % മാര്‍ക്കില്‍ കുറയാതെ ഉള്ള മാര്‍ക്കോടെ ബന്ധപ്പെട്ട
വിഷയത്തില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ ഇതിന്‍റെ തത്തുല്യ യോഗ്യത.
കൂടാതെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം പുലര്‍ത്തിയിരിക്കണം.

യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷനോ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍
പ്രത്യേകം രൂപ വത്കരിച്ച ഏജന്‍സിയോ ഇതിനായി നടത്തുന്ന ബന്ധപ്പെട്ട
വിഷയത്തിലുള്ള സമഗ്ര പരീക്ഷ പാസായിരിക്കണം. യോഗ്യത
തുല്യമായിരിക്കുമ്പോള്‍ മലയാളത്തില്‍ പരിജ്ഞാനമുള്ള
ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.

കാറ്റഗറി നമ്പര്‍: 430/2017

ലക്ചറര്‍ ഇന്‍ ടെക്സ്റ്റൈല്‍ ടെക്നോളജി – സാങ്കേതിക വിദ്യാഭ്യാസം

പൊളിടെക്നിക് കോളേജുകള്‍ (ഒന്നാം എന്‍ സി എ വിജ്ഞാപനം)

ശമ്പളം: 20740 – 36140 രൂപ

ഒഴിവുകള്‍: പട്ടിക ജാതി 1

നിയമന രീതി: നേരിട്ടുള്ള നിയമനം

പ്രായം: 20- 44

യോഗ്യതകള്‍:: ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് റഗുലര്‍ പഠനത്തിനു
ശേഷം ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ നേടിയ ഒന്നാം ക്ലാസ് ബാച്ചിലര്‍
ബിരുദം.

കാറ്റഗറി നമ്പര്‍: 431/2017

അക്കൗണ്ട്സ് ഓഫീസര്‍ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്)
മൂന്നാം എന്‍ സി എ വിജ്ഞാപനം (സൊസൈറ്റി വിഭാഗം)

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ അഫിലിയേറ്റ്
ചെയ്തിട്ടുള്ള മെമ്പര്‍ സോസൈട്ടികളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവരും
നിശ്ചിത യോഗ്യത ഉള്ളവരുമായ പട്ടിക ജാതി/ പട്ടിക വര്‍ഗ്ഗ
വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മാത്രം

ശമ്പളം: 10975 – 29300 രൂപ (PR)

ഒഴിവുകളുടെ എണ്ണം: പട്ടിക ജാതി/പട്ടിക വര്‍ഗ്ഗം 1

നിയമന രീതി: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍
അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സോസൈറ്റികളില്‍ സ്ഥിരമായി ജോലി
ചെയ്തു വരുന്നവരും നിശ്ചിത യോഗ്യത ഉള്ളവരുമായ പട്ടിക ജാതി /പട്ടിക
വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികളായ ജീവനക്കാരില്‍ നിന്ന്
മാത്രം. നേരിട്ടുള്ള നിയമനം.

പ്രായം: 18 – 50

യോഗ്യതകള്‍: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍
അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സോസൈറ്റികളില്‍ ഏതെങ്കിലും
തസ്തികകളില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത റെഗുലര്‍ സര്‍വീസ് ഉള്ളവരും
സര്‍വീസില്‍ തുടരുന്നവരുമായ ജീവനക്കരായിരിക്കണം.

ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 50% മാര്‍ക്കില്‍ കുറയാത്ത
മാര്‍ക്കോടെ കൂടിയ ബിരുദവും കോ-ഓപ്പറേഷനില്‍ ഹയര്‍ ഡിപ്ലോമയും
(കേരളത്തിലെ ഏതെങ്കിലും സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയനില്‍ നിന്നും
HDC /HDC & BM ഉം നാഷണല്‍ കൌണ്‍സില്‍ ഫോര്‍ കോ ഓപ്പറേറ്റീവ് ട്രെയിനിംഗ്
കോഴ്സ് (ജൂനിയര്‍) ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ വിജയകരമായി
പൂര്‍ത്തിയാക്കിയിരിക്കണം. / കേരളത്തിലെ ഏതെങ്കിലും അംഗീകൃത
സര്‍വകലാശാലയില്‍ നിന്ന് 50% മാര്‍ക്കോടെ കോ-ഒപ്പറേഷന്‍ ഐച്ചിക വിഷയമായി
എടുത്ത് കൊമേഴ്സ്‌ ബിരുദം.
കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും
MBA/CA/CWA/M.Com/M.Sc യോഗ്യതയും ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

കാറ്റഗറി നമ്പര്‍ 432/2017- 433/2017

അക്കൗണ്ട്സ് ഓഫീസര്‍ (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
) ഒന്നാം എന്‍ സി എ വിജ്ഞാപനം (സൊസൈറ്റി വിഭാഗം)

ശമ്പളം: 10975 – 29300 രൂപ (PR)

ഒഴിവുകളുടെ എണ്ണം: കാറ്റഗറി നമ്പര്‍: 432/2017-മുസ്ലിം 1

കാറ്റഗറി നമ്പര്‍ 433/2017 -ലാറ്റിന്‍ കാത്തലിക്/ആംഗ്ലോ ഇന്ത്യന്‍ 1

നിയമന രീതി: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍
അഫിലിയേറ്റ് ചെയ്തിട്ടുള്ളവരും മെമ്പര്‍ സോസൈട്ടികളില്‍ സ്ഥിരമായി ജോലി
ചെയ്യുന്നവരും ആയ നിശ്ചിത യോഗ്യതയുള്ള മുസ്ലിം/ലാറ്റിന്‍ കാത്തലിക്
/ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളായ ജീവനക്കാരില്‍
നിന്നും നേരിട്ടുള്ള നിയമനം.

പ്രായം: 18-50

യോഗ്യതകള്‍: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍
അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സോസൈട്ടികളില്‍ ഏതെങ്കിലും
തസ്തികയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ ഉള്ള റഗുലര്‍ സര്‍വീസ് ഉള്ളവരും
സര്‍വീസില്‍ തുടരുന്നവരുമായ സ്ഥിരം ജീവനക്കാരായിരിക്കണം.
അത്തരക്കാര്‍ അപേക്ഷ സമര്‍പ്പിക്കുന്ന തീയതിയിലും നിയമന തീയതിയിലും
മെമ്പര്‍ സൊസൈട്ടികളില്‍ സര്‍വീസില്‍ തുടരുന്നവരുമായിരിക്കണം.
ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 50% മാര്‍ക്കില്‍ കുറയാത്ത
മാര്‍ക്കോട് കൂടിയ ബിരുദവും കോ-ഓപ്പറേഷനില്‍ ഹയര്‍ ഡിപ്ലോമയും
(കേരളത്തിലെ സ്റ്റേറ്റ്-കോ-ഓപ്പറേറ്റീവ് യൂണിയനില്‍ നിന്നും HDC /HDC &
BM ഉം നാഷണല്‍ കൌണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങില്‍
നിന്നുള്ള HDC & HDCM അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് (ജൂനിയര്‍) പേഴ്സണല്‍
കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂനിയര്‍) ഡിപ്ലോമ ഇന്‍
കോ-ഓപ്പറേറ്റീവ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം.

കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും MBA/CA/CWA/M.Com
/M.Sc യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

കാറ്റഗറി നമ്പര്‍ 434/2017- 436/2017

ജൂനിയര്‍ അസിസ്റ്റന്‍റ് (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ്
ഫെഡറേഷന്‍ ലിമിറ്റഡ് (ഒന്നാം എന്‍ സി എ വിജ്ഞാപനം വിഭാഗം II (സൊസൈറ്റി
കാറ്റഗറി)

ശമ്പളം: 10405 -24245 രൂപ

ഒഴിവുകളുടെ എണ്ണം: എന്‍ സി എ ഒഴിവുകള്‍
ഈഴവ/തിയ്യ/ബില്ലവ : 1 (കാറ്റഗറി നമ്പര്‍: 434/2017)

പട്ടികജാതി: 1 കാറ്റഗറി നമ്പര്‍ 435/2017

മുസ്ലിം: 1 (കാറ്റഗറി നമ്പര്‍ 436/2017)

നിയമന രീതി: കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍
ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സോസൈട്ടികളില്‍
സ്ഥിരമായി ജോലി ചെയ്തു വരുന്നവരും നിശ്ചിത യോഗ്യത ഉള്ളവരുമായ
ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, എന്നീ സമുദായങ്ങളിലെ
ജീവനക്കാരില്‍ നിന്ന് മാത്രം. നേരിട്ടുള്ള നിയമനം.

പ്രായം: 18-50

യോഗ്യതകള്‍: അപേക്ഷകന്/അപേക്ഷകക്ക് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക്
മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തവരും മെമ്പര്‍
സൊസിറ്റികളില്‍ ഏതെങ്കിലും തസ്തികയില്‍ 3 വര്‍ഷത്തെ റഗുലര്‍ സര്‍വീസ്
ഉണ്ടായിരിക്കുകയും അത്തരക്കാര്‍ അപേക്ഷാ തീയതിയിലും നിയമന തീയതിയിലും
മെമ്പര്‍ സൊസൈറ്റി സര്‍വീസില്‍ തുടരുന്നവരുമായിരിക്കണം.

ഒരു അംഗീകൃത സര്‍വകലാശാ ലയില്‍ നിന്ന് നേടിയ ആര്‍ട്സ് , സയന്‍സ്
അല്ലെങ്കില്‍ കോ-ഓപ്പറേഷന്‍ & ബാങ്കിംഗ് ബിരുദം.
ജെ.ഡി.സി/എച് ഡി സി ബേസിക്

കാറ്റഗറി നമ്പര്‍ 437/2017- 439/2017

ശമ്പളം: 8100-23125

ഒഴിവുകളുടെ എണ്ണം: ഈഴവ/തിയ്യ/ബില്ലവ : കാറ്റഗറി നമ്പര്‍: 437/2017

പട്ടികജാതി: 1 കാറ്റഗറി നമ്പര്‍ 438/2017

മുസ്ലിം: 1 (കാറ്റഗറി നമ്പര്‍ 439/2017)

നിയമന രീതി: കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍
ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മെമ്പര്‍ സോസൈട്ടികളില്‍
സ്ഥിരമായി ജോലി ചെയ്തു വരുന്നവരും നിശ്ചിത യോഗ്യത ഉള്ളവരുമായ
ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, എന്നീ സമുദായങ്ങളിലെ
ജീവനക്കാരില്‍ നിന്ന് മാത്രം. നേരിട്ടുള്ള നിയമനം.
പ്രായം: 18-50

യോഗ്യതകള്‍: അപേക്ഷകന്/അപേക്ഷകക്ക് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക്
മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡില്‍ അഫിലിയേറ്റ് ചെയ്തവരും മെമ്പര്‍
സൊസിറ്റികളില്‍ ഏതെങ്കിലും തസ്തികയില്‍ 3 വര്‍ഷത്തെ റഗുലര്‍ സര്‍വീസ്
ഉണ്ടായിരിക്കുകയും അത്തരക്കാര്‍ അപേക്ഷാ തീയതിയിലും നിയമന തീയതിയിലും
മെമ്പര്‍ സൊസൈറ്റി സര്‍വീസില്‍ തുടരുന്നവരുമായിരിക്കണം.

ഒരു അംഗീകൃത സര്‍വകലാശാ ലയില്‍ നിന്നും കോ-ഓപ്പറേഷന്‍ ഐച്ചിക വിഷയത്തോട്
കൂടിയ കൊമേഴ്സ്‌ ബിരും. അല്ലെങ്കില്‍ ഒരു അംഗീകൃത സര്‍വകലാശാലയില്‍
നിന്നും BA/BSc/Bcom നേടിയ (3 വര്‍ഷത്തെ ബിരുദവും)

കോ-ഓപ്പറേഷനില്‍ ഹയര്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും
അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് (ജൂനിയര്‍) പേഴ്സണല്‍ കോ-ഓപ്പറേറ്റീവ്
ട്രെയിനിംഗ് കോഴ്സ് (ജെ ഡിസി) വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കണം.
കോ-ഓപ്പറേഷന്‍ ഓപ്ഷണല്‍ സബ്ജക്റ്റോട് കൂടിയ റൂറല്‍ സര്‍വീസിലുള്ള
ഡിപ്ലോമ. or കേരള അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാലയില്‍ നിന്നും ബി.എസ് സി
ബിരുദം.

 

കേരള പബ്ലിക് സർവീസ് കമ്മീഷൻറെ ഔദ്യോഗിക വെബ് സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി പ്രൊഫൈലിൽ ചേർക്കണം .

Share: