റേഡിയോളജിസ്റ്റ് – താല്‍പര്യപത്രം ക്ഷണിച്ചു

കോഴിക്കോട് : കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ 2025 മാര്‍ച്ച് 14 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്, സി.ടി സ്‌കാനിംഗ് റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്ക് പിഎസ് സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുളള റേഡിയോളജിസ്റ്റില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.
താല്‍പര്യപത്രത്തോടൊപ്പം റേഡിയോളജിസ്റ്റ് നിശ്ചിത യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം. മുദ്രവച്ച താല്‍പര്യപത്രം ലഭിക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 13 ന് രാവിലെ 11 മണി. അന്നേ ദിവസം ഉച്ചക്ക് 12 മണിക്ക് താല്‍പര്യപത്രം തുറക്കും.
ഫോണ്‍ – 0496 2960241