റെസ്‌ക്യൂ ഗാര്‍ഡ്: ഇൻറര്‍വ്യൂ 29ന്

Share:

കോഴിക്കോട് : ട്രോളിങ് നിരോധന കാലയളവില്‍ (ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ) ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ദിവസവേതനാടിസ്ഥാനത്തില്‍ റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കും.

അപേക്ഷകര്‍ രജിസ്‌റ്റേഡ് മത്സ്യത്തൊഴിലാളികളും 20നും 45നും ഇടയില്‍ പ്രായമുള്ളവരും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവരും ഏത് പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരും ആയിരിക്കണം. ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കും കോഴിക്കോട് ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്കും 2018ലെ പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ഉണ്ടാകും.

താല്‍പര്യമുള്ളവര്‍ വെസ്റ്റ് ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ മെയ് 29ന് രാവിലെ 10.30ന് ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിൻറെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം വാക്-ഇന്‍ ഇൻറര്‍വ്യൂവിനെത്തണം. ഫോണ്‍: 0495 2414074.

Share: