റിസർച്ച് സയൻറിസ്റ്റ്‌: താൽക്കാലിക നിയമനം

Share:

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ വി.ആർ.ഡി.എൽ സ്കീമിൽ റിസർച്ച് സയൻറിസ്റ്റ്‌ ബി (മെഡിക്കൽ) തസ്തികയിൽ താൽക്കാലിക ഒഴിവ്.

യോഗ്യത : എം.ബി.ബി.എസ് കഴിഞ്ഞ് ടി.സി.എം.സി / കെ.എസ്.എം സി രജിസ്‌ട്രേഷൻ നേടിയിരിക്കണം. കുറഞ്ഞത് നാല് വർഷത്തെ ഗവേഷണ/ അധ്യാപന പരിചയം നിർബന്ധമാണ്. അല്ലെങ്കിൽ യഥാക്രമം ഡി.സി.ഐ , വി.സി.ഐ അംഗീകരിച്ച ബി.ഡി.എസ് , ബി.വി.എസ്.സി കോഴ്സ് കഴിഞ്ഞ് അഞ്ചുവർഷത്തെ ഗവേഷണം / അധ്യാപന പരിചയം ഉണ്ടായിരിക്കണം.

ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 15 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിൽ വാക്ക് ഇൻ ഇൻ റ ർവ്യൂവിന് പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾക്ക് gmckannur.edu.in ൽ ലഭ്യമാണ്.

Share: