റിസർച്ച് ഫെലോ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ (സി.ഇ.ടി) സ്‌പോൺസേർഡ് റിസർച്ച് പ്രോജക്ടിലേക്ക് ഒരു റിസർച്ച് ഫെലോയെ ആവശ്യമുണ്ട്.
യോഗ്യത : എം.ടെക് (തെർമൽ/പ്രൊപ്പൽഷൻ)
പ്രതിമാസം 18,000 രൂപ വേതനാടിസ്ഥാനത്തിൽ രണ്ടു വർഷത്തേക്കാണ് നിയമനം.
താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് 26 രാവിലെ 10 ന് എച്ച്.ഒ.ഡി., മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റ്, ട്രിവാൻഡ്രം എഞ്ചിനീയറിംഗ് കോളേജ്, ശ്രീകാര്യം, തിരുവനന്തപുരം എന്ന വിലാസത്തിൽ അഭിമുഖത്തിന് എത്തണം.
വിശദ വിവരങ്ങൾക്ക് : www.cet.ac.in
ഫോൺ: 9947767470