മോഡല്‍ പോളിടെക്നിക്കില്‍ ഇംഗ്ലീഷ് ലക്ചറര്‍ ഒഴിവ്

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാര്‍ക്കോടെ പിജി, നെറ്റ്.
ജനുവരി 17 ന് രാവിലെ 10.30 നാണ് അഭിമുഖം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകുക.
ഫോണ്‍ 9447488348, 0476-2623597.