മെഡിക്കൽ, ഡെൻറൽ പ്രവേശനം : ഒരുക്കങ്ങൾ പൂർത്തിയാകുന്നു
ദേശീയ പ്രവേശന പരീക്ഷ (നീറ്റ്) യോഗ്യത നേടിയവര്‍ക്ക് മാത്രമാണ് ഇത്തവണ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുക. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ പ്രവേശനത്തിനായുള്ള നീറ്റ് ഫലം പുറത്തുവന്നതോടെ സംസ്ഥാനത്ത് മെഡിക്കൽ, ഡൻറൽ പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.സ്വാശ്രയ കോളജുകളിലെ ഫീസ് നിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ ഇനിയും തീരുമാനമായിട്ടില്ലെങ്കിലും നടപടികളുമായി മുന്നോട്ടുപോകാനാണ് പ്രവേശന പരീക്ഷാ കമീഷണറുടെ തീരുമാനം.
ഹോമിയോ, ആയുർവേദം, സിദ്ധ, വെറ്ററിനറി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി തുടങ്ങിയ കോഴ്സുകളിലേക്കും സംസ്ഥാനത്ത് നീറ്റ് റാങ്ക് ലിസ്റ്റില്‍നിന്നാണ് ഇത്തവണ പ്രവേശനം. നീറ്റ് സ്കോറിെൻറ അടിസ്ഥാനത്തില്‍ സംസ്ഥാന റാങ്ക് പട്ടിക തയാറാക്കുകയാണ് ആദ്യപടി. സി.ബി.എസ്.ഇയില്‍നിന്ന് ഇതുസംബന്ധിച്ച വിവരം ലഭിക്കുന്ന മുറക്ക് ഇതിനുള്ള നടപടി തുടങ്ങും. രണ്ടു ദിവസത്തിനകം ഇതു ലഭ്യമാകുമെന്നാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റിൻറെ പ്രതീക്ഷ.
കേരളത്തിൽനിന്ന് പരീക്ഷ എഴുതിയ വിദ്യാർഥികളുടെ നീറ്റ് സ്കോർ സി.ബി.എസ്.ഇയിൽനിന്ന് ലഭ്യമാകുന്ന മുറക്ക് ഇവ പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ അപേക്ഷകർക്ക് ലഭ്യമാക്കും.
വിദ്യാർഥികൾ തങ്ങളുടെ സ്കോർ വെബ്സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തണം. വെബ്സൈറ്റിൽ കയറി സ്കോർ ഉറപ്പുവരുത്തുന്നവരെയാണ് റാങ്ക് പട്ടികയിലേക്ക് പരിഗണിക്കുക. ഇതിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. നീറ്റ് പട്ടികയിൽ ഇടംപിടിക്കുകയും എന്നാൽ, വിവിധ കാരണങ്ങളാൽ സംസ്ഥാനത്ത് പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാതിരിക്കുകയും ചെയ്തവർക്ക് ഒരു ദിവസം കൂടി ഇതിനായി സമയം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ല.
നീറ്റ് അപേക്ഷക്കൊപ്പം സംസ്ഥാന പ്രവേശന പരീക്ഷാ കമീഷണര്‍ക്കും അപേക്ഷ സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തി സംവരണ മാനദണ്ഡങ്ങൾ കൂടി പാലിച്ചാണ് ഈ പട്ടിക തയാറാക്കുക. ജൂലൈ രണ്ടിനോ മൂന്നിനോ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാകുമെന്ന് പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു.
റാങ്ക് പട്ടികയിൽ ഇടംപിടിച്ചവർക്ക് നാലു മുതൽ ഓപ്ഷന് രജിസ്ട്രേഷന് ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഒമ്പതിന് ഓപ്ഷന് രജിസ്ട്രേഷന് അവസാനിക്കും. ആദ്യ അലോട്ട്മെൻറ് ജൂലൈ 10 നും രണ്ടാം അലോട്ട്മമെ ൻറ് ആഗസ്റ്റ് 18നുമാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. 31ന് പ്രവേശനം അവസാനിപ്പിക്കും.