മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
ഇടുക്കി : ആരോഗ്യവകുപ്പിൻറെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് മെഡിക്കൽ ഓഫീസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനുള്ള അഭിമുഖം ജനുവരി 7 ചൊവ്വ രാവിലെ11 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം നടക്കും.
മെഡിക്കൽ ഓഫീസർ ;
യോഗ്യത: എംബിബിഎസ് ,ഒരു വർഷത്തെ പ്രവൃത്തിപരിചയം.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്;
യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ രജിസ്ട്രേഷൻ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം 45 കവിയരുത്.
അഭിമുഖത്തിൽ പങ്കെടുക്കുന്നവർ യോഗ്യതകളുടെ അസ്സൽ സർട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകർപ്പും ആധാർ അല്ലെങ്കിൽ വോട്ടർ ഐഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും അഭിമുഖ സമയത്ത് ഹാജരാക്കണം.