മെഡിക്കല്‍ പിജി പ്രവേശനം: ഇപ്പോൾ അപേക്ഷിക്കാം
കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കും സ്വകാര്യ സ്വാശ്രയ/സഹകരണ മെഡിക്കല്‍ കോളേജുകളിലെ ലഭ്യമായ എല്ലാ സീറ്റിലേക്കും 2017 വര്‍ഷത്തെ വിവിധ ബിരുദാനന്തര ബിരുദ മെഡിക്കല്‍ (ഡിഗ്രി/ ഡിപ്ളോമ) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് പിജി 2017 പരീക്ഷയില്‍ നിശ്ചിത സ്കോര്‍ നേടി റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പരീക്ഷാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍ കൌണ്‍സില്‍ അംഗീകരിച്ച എംബിബിഎസ് ബിരുദം നേടി 2017 മാര്‍ച്ച് 31നോ അതിനുമുമ്പോ ഒരു വര്‍ഷ ഇന്റേണ്‍ഷിപ്പ് കഴിഞ്ഞിരിക്കണം.
നാഷണല്‍ ബോഡ് ഓഫ് എക്സാമിനേഷന്‍സ് നടത്തിയ മെഡിസിന്‍ പിജി പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-പിജി 2017ല്‍ കുറഞ്ഞ യോഗ്യതയായ 50 % നേടിയിരിക്കണം. എസ്സി/എസ്, എസ്ഇബിസി വിഭാഗത്തില്‍പെട്ടവര്‍ക്ക് കുറഞ്ഞത് 40 % നേടിയാല്‍മതി.
ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് നാലുമുതല്‍ 13ന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം. പ്രവേശനം സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനങ്ങള്‍, പ്രോസ്പെക്ടസ് എന്നിവ www.cee.kerala.gov.in എന്ന വെബ്സൈറ്റിലും ഓണ്‍ലൈന്‍ അപേക്ഷാസംവിധാനം www.cee-kerala.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്.