മുഖ്യമന്ത്രി , ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തും

647
0
Share:

ഹൈകോടതിയിലെ മാധ്യമ വിലക്കിന് പരിഹാരം കാണുവാന്‍ മുഖ്യമന്ത്രി , ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തും. നിയമസഭയില്‍വെച്ച് വിവിധ മാധ്യമ സ്ഥാപനങ്ങളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്. പ്രശ്‌ന പരിഹാരത്തിനായി ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് തടസ്സപ്പെടുന്ന സ്ഥിതി ആശാസ്യമല്ലെന്നും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് മാധ്യമ പ്രവർത്തകരുടെ തൊഴിലാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ എഴുതി.
മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ ഉടലെടുത്ത തർക്കത്തിൽ ഇരുഭാഗത്തും വീഴ്ചകളുണ്ടായിട്ടുണ്ട് പരസ്പരം കുറ്റപ്പെടുത്തൽ തുടരുന്നുമുണ്ട്. അത് ഇഴകീറി വീണ്ടും പരിശോധിച്ച് പരിഹാരം നീട്ടിക്കൊണ്ടുപോകുതിനും കൂടുതൽ പ്രകോപനങ്ങളിലേക്കു നീങ്ങുതിനും പകരം സമവായത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിക്കേണ്ടത് എന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. ഈ നിലപാടിനോട് സഹകരിക്കണമെന്നു എല്ലാവരോടും അഭ്യർഥിക്കുന്നുവെന്നും പിണറായി രേഖപ്പെടുത്തി.

Share: