മീഡിയ അക്രഡിറ്റേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി സംസ്ഥാന മീഡിയ അക്രഡിറ്റേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ച് ഉത്തരവായി.
ഇന്‍ഫര്‍മേഷന്‍ & പബ്‌ളിക് റിലേഷന്‍സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി വൈസ് ചെയര്‍മാനും ഡയറക്ടര്‍ ഡോ. കെ. അമ്പാടി കണ്‍വീനറുമാണ്. കെ.യു.ഡബ്‌ളിയു.ജെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, പി.എം. മനോജ് (ദേശാഭിമാനി),ജോസ് പനച്ചിപ്പുറം (മലയാള മനോരമ), ദീപു രവി (കേരള കൗമുദി), ഡോ. മാണി പുതിയിടം (ദീപിക), കെ.പി. മോഹനന്‍ (ജയ്ഹിന്ദ് ടി.വി), എം.വി. ശ്രേയാംസ്‌കുമാര്‍ (മാതൃഭൂമി), എം. വെങ്കിട്ടരാമന്‍ (കൈരളി ടി.വി), ജോണി ലൂക്കോസ് (എം.എം.ടി.വി), സി.പി.സെയ്ദലവി (ചന്ദ്രിക), സി. ഗൗരീദാസന്‍ നായര്‍ (ദി ഹിന്ദു), പ്രദീപ് പിള്ള (ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), എം. രാജീവ് (കൈരളി ടി.വി), പി.ജെ. ആന്റണി (ജീവന്‍ ടി.വി), അബ്ദുല്‍ ഗഫൂര്‍ (ജനയുഗം), എം. സരിതാ വര്‍മ (ദി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്), ശ്രീകല എം.എസ് (മാതൃഭൂമി ന്യൂസ്), ബി. രമേഷ്‌കുമാര്‍ (മാതൃഭൂമി), മനോജ് കെ. ദാസ് (ടൈംസ് ഓഫ് ഇന്ത്യ), വി.ബി പരമേശ്വരന്‍ (ദേശാഭിമാനി), വി.എസ്. രാജേഷ് (കേരളകൗമുദി), കെ. ബാബുരാജ് (മാധ്യമം), സോമി സേവ്യര്‍ (വീക്ഷണം), ദീപക് ധര്‍മ്മടം (അമൃത ടി.വി) എന്നിവരാണ് അംഗങ്ങള്‍