മലയാള സര്‍വകലാശാല: ഇപ്പോള്‍ അപേക്ഷിക്കാം

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാര പൈതൃകപഠനം, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നിവയിലാണ് എംഎ കോഴ്സുകള്‍.
ജൂലൈ എട്ടിന് രാവിലെ പത്തിന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എട്ട് കേന്ദ്രങ്ങളിലും തിരൂരിലും പ്രവേശന പരീക്ഷ നടക്കും.
നാല് സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്സുകള്‍ക്ക് ബിരുദമാണ് അടിസ്ഥാനയോഗ്യത. 2017 ജൂലൈ 31ന് 28 വയസ്സ് കഴിയാന്‍ പാടില്ല. (പട്ടികജാതി-വര്‍ഗം, ഭിന്നശേഷിയുളളവര്‍ എന്നിവര്‍ക്ക് 30 വയസ്സ്). 20 പേര്‍ക്കാണ് ഓരോ കോഴ്സിലും പ്രവേശനം നല്‍കുക.
ഓരോ കോഴ്സിനും വെവ്വേറെ അഭിരുചി പരീക്ഷയുണ്ടായിരിക്കും. ഒരാള്‍ക്ക് പരമാവധി മൂന്ന് കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷ എഴുതാം. സാഹിത്യരചനാ കോഴ്സിന് അപേക്ഷിക്കുന്നവര്‍ അഞ്ച് പുറത്തില്‍ കവിയാത്ത ഒരു രചന (കഥ, കവിത (രണ്ടെണ്ണം), ആസ്വാദനം, നിരൂപണം) അഭിരുചി പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമര്‍പ്പിക്കണം. ഇതിന് 20 മാര്‍ക്ക് ലഭിക്കും. രചനയില്‍ പേര് എഴുതാന്‍ പാടില്ല.
ആഗസ്ത് ഒന്നിന് പ്രവേശനം ആരംഭിക്കും. ഓണ്‍ലൈനായും നേരിട്ടും ജൂണ്‍ 30-നകം അപേക്ഷ സമര്‍പ്പിക്കാം. 200 രൂപയാണ് അപേക്ഷാ ഫീസ്. (പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപ). എസ്ബിഐ തിരൂര്‍ ടൌണ്‍ ശാഖയിലുള്ള സര്‍വകലാശാലയുടെ 32709117532 എന്ന അക്കൌണ്ടിലേക്ക് പണമടച്ച് യുടിആര്‍/ജേര്‍ണല്‍ നമ്പര്‍ വിവരം അപേക്ഷയില്‍ കാണിക്കണം. അപേക്ഷാഫോറം വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി അയക്കുമ്പോള്‍ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്കാന്‍ ചെയ്ത് സമര്‍പ്പിക്കണം. വെബ്സൈറ്റില്‍നിന്നും അപേക്ഷാഫോറം ഡൌണ്‍ലോഡ് ചെയ്ത് നേരിട്ട് അപേക്ഷ നല്കുന്നവര് ഫീസ് തുക തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, തിരൂര്‍ എന്ന പേരില്‍ ഡിഡിയായി നല്‍കണം. വെബ്സൈറ്റ് http://malayalamuniversity.edu.in/