മലബാര്‍ കാന്‍സര്‍ സെന്ററില്‍ 115 ഒഴിവ്

662
0
Share:

തലശ്ശേരിയിലുള്ള മലബാര്‍ കാന്‍സര്‍ സെന്ററില്‍ വിവിധ തസ്തികകളിലേക്ക് സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 81 സ്റ്റാഫ് നഴ്‌സ് ഉള്‍പ്പെടെ 115 ഒഴിവുകളാണുള്ളത്.
സ്റ്റാഫ് നഴ്‌സ്: ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി (ജി.എന്‍.എം.). മൂന്നു വര്‍ഷത്തെ ജോലി പരിചയം
അല്ലെങ്കില്‍ ബി.എസ്‌സി. നഴ്‌സിങ്ങും രണ്ടു വര്‍ഷത്തെ ജോലി പരിചയവും. കേരള നഴ്‌സിങ് കൗണ്‍സിലിലോ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലിലോ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
റേഡിയോഗ്രാഫര്‍: സയന്‍സ് വിഷയത്തില്‍ പ്ലസ് ടു പാസ്സായിരിക്കണം.മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജിയിലോ മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജിയിലോ എ.ഇ.ആര്‍.ബി. അംഗീകാരമുള്ള ബിരുദം. അല്ലെങ്കില്‍ റേഡിയോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും.

ടെക്‌നീഷ്യന്‍ റേഡിയേഷന്‍ ഓങ്കോളജി: സയന്‍സ് വിഷയത്തില്‍ പ്ലസ് ടു പാസായിരിക്കണം. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ എ.ഇ.ആര്‍.ബി. അംഗീകാരമുള്ള ബിരുദം. അല്ലെങ്കില്‍ റേഡിയോതെറാപ്പിയില്‍ പി.ജി. ഡിപ്ലോമയോ റേഡിയോതെറാപ്പിയില്‍ ഡിപ്ലോമയോടൊപ്പം രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമോ വേണം.

ടെക്‌നീഷ്യന്‍ ന്യൂക്ലിയാര്‍ മെഡിസിന്‍: ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിയില്‍ ബിരുദമോ പി.ജി. ഡിപ്ലോമയോ അല്ലെങ്കില്‍ മെഡിക്കല്‍ റേഡിയോ ഐസോടോപ് ടെക്‌നിക്‌സില്‍ ഡിപ്ലോമയോ വേണം. മൂന്നു വര്‍ഷം മുന്‍പരിചയം.

എന്‍ഡോസ്‌കോപ്പി ടെക്‌നീഷ്യന്‍: എന്‍ഡോസ്‌കോപ്പി ടെക്‌നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം മൂന്നു വര്‍ഷത്തെ മുന്‍പരിചയം.
അക്കൗണ്ട്‌സ് ഓഫീസര്‍: ഫിനാന്‍സിലോ ഫിനാന്‍സ് ആന്‍ഡ് മാനേജ്‌മെന്റിലോ എം.ബി.എ./ഫിനാന്‍സ്, അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ് അഡ്വാന്‍സ്ഡ് അക്കൗണ്ടിങ് എന്നിവയില്‍ എം.കോം./ഫിനാന്‍സ്, അക്കൗണ്ടിങ് എന്നിവയില്‍ എം.എസ്‌സി. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. അഞ്ചുവര്‍ഷം മുന്‍പരിചയം.
പര്‍ച്ചേഴ്‌സ് ഓഫീസര്‍: 60 ശതമാനം മാര്‍ക്കോടെ എം.ബി. എ. അഞ്ചുവര്‍ഷത്തെ മുന്‍പരിചയം.
നഴ്‌സിങ് സൂപ്രണ്ട്: നഴ്‌സിങ്ങില്‍ ബിരുദവും 10 വര്‍ഷത്തെ മുന്‍പരിചയവും. നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും പ്രതിരോധവകുപ്പില്‍നിന്ന് തത്തുല്യ തസ്തികയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍: ബിരുദവും റെയില്‍വേ, പ്രതിരോധ വകുപ്പുകളില്‍ മുന്‍പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ എം.ബി.എ./എം.എച്ച്.എ.യും അഞ്ചുവര്‍ഷത്തെ മുന്‍പരിചയവും.
സൂപ്പൈര്‍വൈസര്‍ സിവില്‍: പ്രസ്തുത വിഷയത്തില്‍ ഡിപ്ലോമ. അഞ്ചുവര്‍ഷത്തെ മുന്‍പരിചയം.
നഴ്‌സിങ് അസിസ്റ്റന്റ്: നഴ്‌സിങ് അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ മുന്‍പരിചയവും ഉണ്ടായിരിക്കണം.
മെഡിക്കല്‍ റെക്കോഡ്‌സ് അസിസ്റ്റന്റ്: ഹോസ്പിറ്റല്‍ ഡോക്യുമെന്റേഷന്‍ അല്ലെങ്കില്‍ മെഡിക്കല്‍ റെക്കോഡ്‌സ് ടെക്‌നോളജിയില്‍ ബിരുദം.
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ അയക്കുന്നതിനും : www.mccc.kerala.gov.in അവസാന തീയതി: ഒക്ടോബര്‍ 20

Share: