മറൈന്‍ എന്‍ജിനീയറിംഗ് : ഇപ്പോൾ അപേക്ഷിക്കാം
മറൈൻ എൻജിനിയറിംഗിൽ ബിടെക്, നോട്ടിക്കൽ സയൻസിൽ ബിഎസ്സി കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
പൂനയിലെ മഹാരാഷ്ട്ര അക്കാഡമി ഓഫ് നേവൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിൽ, മേയ് 27ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
ബിടെക്കിന് 200 സീറ്റും നോട്ടിക്കൽ സയൻസിന് 120 സീറ്റുകളുമാണുള്ളത്.ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. മറൈൻ എൻജിനിയറിംഗിൽ കപ്പലിന്റെ എൻജിനുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളാണു പഠിപ്പിക്കുന്നത്. നാവിഗേഷൻ, കാർഗോ എന്നിവ കൈകാര്യം ചെയ്യാനും പഠിപ്പിക്കുന്നു.
പ്രവേശന പരീക്ഷയ്ക്കു കൊച്ചി പരീക്ഷാ കേന്ദ്രമാണ്.
മേയ് 24നകം അപേക്ഷിക്കണം.
ഓഗസ്റ്റ് ഒന്നിനു ക്ലാസുകൾ ആരംഭിക്കും.
ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷാ ഫീസ് 1,000 രൂപ.
ബിടെക് കോഴ്സിന്റെ കാലാവധി നാലുവർഷവും ബിഎസ്സിയുടേതു മൂന്നു വർഷവുമാണ്.
അഡ്മിഷൻ നടത്തുന്ന വർഷം 25 വയസ് കവിയരുത്.
ബിടെക് കോഴ്സിനു നാലുവർഷത്തേക്കുംകൂടി 13,17,210.00 രൂപയാണ് ഫീസ്.
ബിഎസ്സി കോഴ്സിനു ഫീസ് 9,89,810.00 രൂപ.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9595996611.
വെബ്സൈറ്റ്: www.manetpune.edu.in
മാതൃകാ ചോദ്യ പേപ്പർ വെബ്സൈറ്റിൽ ലഭിക്കും.