ഭിന്നശേഷിക്കാര്‍ക്ക് അവസരം

620
0
Share:

എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കാഴ്ചപരിമിത വിഭാഗത്തിന് സംവരണം ചെയ്ത ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) അപേക്ഷ ക്ഷണിച്ചു. നിശ്ചിതയോഗ്യതയുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 29ന് മുമ്പ് ബന്ധപ്പെട്ട പ്രഫഷനല്‍ ആന്‍ഡ് എക്സിക്യൂട്ടിവ് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960ലെ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്‍റ് നിയമത്തിനുകീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്‍റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍വരുന്ന സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ജോയന്‍റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തണം.

Share: