ഭാരതീദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റില്‍ എം.ബി.എ

Share:

തിരുച്ചിറപ്പള്ളിയിലെ ഭാരതീദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ബി.ഐ.എം) 2017 വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (എം.ബി.എ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ കോഴ്സാണിത്. ഭാരതീദാസന്‍ യൂനിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. മാര്‍ക്കറ്റിങ് ഫിനാന്‍സ് സിസ്റ്റംസ്, ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് ഓപറേഷന്‍സ് മാനേജ്മെന്‍റ് എന്നിവ സ്പെഷലൈസേഷനുകളാണ്. ആകെ 120 സീറ്റുകളാണുള്ളത്. പ്രവേശനമാഗ്രഹിക്കുന്നവര്‍ 2016 ഡിസംബര്‍ നാലിന് നടക്കുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റില്‍ (CAT 2016) പങ്കെടുക്കുന്നവരായിരിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഐ.ഐ.എം -കാറ്റ് 2016 രജിസ്ട്രേഷന്‍ നമ്പര്‍കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. മികച്ച പഠന സൗകര്യങ്ങളാണ് ബി.ഐ.എമ്മിലുള്ളത്.
സെലക്ഷന്‍: ഐ.ഐ.എം -കാറ്റ് 2016 സ്കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചര്‍ച്ചയും വ്യക്തിഗത ഇന്‍റര്‍വ്യൂവും നടത്തിയാണ് തെരഞ്ഞെടുപ്പ്. ഗ്രൂപ് ചര്‍ച്ചയും ഇന്‍റര്‍വ്യൂവും കൊച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത കേന്ദ്രങ്ങളില്‍ നടത്തും. 10ാം ക്ളാസ് മുതല്‍ ഡിഗ്രി വരെയുള്ള അക്കാദമിക് മികവിനും വര്‍ക്ക് എക്സ്പീരിയന്‍സിനുംകൂടി വെയിറ്റേജ് നല്‍കിയാണ് അന്തിമ തെരഞ്ഞെടുപ്പ്.
യോഗ്യത: ആര്‍ട്സ്, സയന്‍സ്, കോമേഴ്സ്, എന്‍ജിനീയറിങ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലൊന്നില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം, അല്ളെങ്കില്‍ മാസ്റ്റേഴ്സ് ഡിഗ്രിയെടുത്തവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്്. ACA/ ACWA/ ACS യോഗ്യതയുള്ളവരെയും പരിഗണിക്കും. 2017 ജൂലൈ 31നകം യോഗ്യത നേടിയിരിക്കണം.
അപേക്ഷ ഓണ്‍ലൈനായി നിര്‍ദേശങ്ങള്‍ പാലിച്ച് 2016 നവംബര്‍ 19 മുതല്‍ 2017 ഫെബ്രുവരി നാലുവരെ സമര്‍പ്പിക്കാം. www.bim.edu എന്ന വെബ്സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടത്. നിര്‍ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട് (www.admission.bim.edu).
അപേക്ഷഫീസ് 1,450 രൂപ. പട്ടികജാതി/ വര്‍ഗക്കാര്‍ക്ക് 950 രൂപ. ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖേനയും ഭാരതീദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന് തിരുച്ചിറപ്പള്ളിയില്‍ മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായും അപേക്ഷ ഫീസ് സ്വീകരിക്കും.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് എടുത്ത് ഫോട്ടോ പതിച്ച് ഒപ്പുവെച്ച് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പി ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം ഫെബ്രുവരി എട്ടിന് മുമ്പായി കിട്ടത്തക്കവണ്ണം The Admissions Chairman, Barathidasan Institute of Management, MHD Campus, BHEL Complex, Tiruchirappalli 620014 വിലാസത്തില്‍ രജിസ്ട്രേഡ് തപാലില്‍ അയക്കണം.
പ്ളേസ്മെന്‍റ്: വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പ്ളേസ്മെന്‍റ് സഹായം ലഭ്യമാക്കും. നൂറിലേറെ കമ്പനികളാണ് പ്ളേസ്മെന്‍റ് നടപടികളില്‍ പങ്കെടുക്കാറുള്ളത്. ഇ-കോമേഴ്സ്, ഐ.ടി, ഹോസ്പിറ്റാലിറ്റി, അഡ്വര്‍ടൈസിങ്, മാര്‍ക്കറ്റിങ് റിസര്‍ച്, മാനുഫാക്ചറിങ്, കണ്‍സള്‍ട്ടന്‍സി മുതലായ മേഖലകളില്‍പെടുന്ന കമ്പനികളിലാണ് എക്സിക്യൂട്ടിവ്/ മാനേജീരിയല്‍ തസ്തികകളില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ തൊഴില്‍ ലഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.admission.bim.edu വെബ്സൈറ്റിലെ ഇ-ബ്രോഷറില്‍ ലഭിക്കും. രാജ്യത്തെ ബിസിനസ് സ്കൂളുകളില്‍ 20ാമത് റാങ്കിങ് ബി.ഐ.എമ്മിനുണ്ട്.

Share: