ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഒഴിവ്

കണ്ണൂർ : ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ടെക്നോളജി ആൻറ് സോഫ്റ്റ് വെയര്‍ അപ്ലിക്കേഷന്‍ സപ്പോര്‍ട്ടില്‍ രണ്ട് വര്‍ഷ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 40 വയസ്സ്.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളില്‍ മെയ് 26നകം പേര് രജിസ്റ്റര്‍ ചെയ്യണം.