ബ്ലോക്ക് കോർഡിനേറ്റർ നിയമനം

Share:

കോട്ടയം: ജില്ലയിലെ സർക്കാർ സ്ഥാപനത്തിൻറെ പാമ്പാടി, കാഞ്ഞിരപ്പള്ളി ഓഫീസുകളിൽ കരാർ അടിസ്ഥാനത്തിൽ ബ്ലോക്ക് കോർഡിനേറ്ററെ നിയമിക്കുന്നു. മുസ്ലീം വിഭാഗത്തിലെയും എസ്.സി. വിഭാഗത്തിലെയും ഓരോ ഒഴിവിലേക്കാണ് നിയമനം. ഈ സമുദായത്തിൽപ്പെട്ടവരുടെ അഭാവത്തിൽ മറ്റു വിഭാഗക്കാരെ പരിഗണിക്കും.

അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം (റെഗുലർ), പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്താനുള്ള കഴിവ്, സാങ്കേതികവിദ്യ രംഗത്തും സോഫ്റ്റ്‌വേർ മേഖലയിലും രണ്ട് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 27ന് മുൻപായി ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

Share: