ബി ടെക് എന്‍ ആര്‍ ഐ ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

397
0
Share:

മൂന്നാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി ടെക് എന്‍ ആര്‍ ഐ ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ ബാധകമല്ല. ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ മൂന്നാര്‍ ബ്രാഞ്ചില്‍ മാറാവുന്ന പ്രിന്‍സിപ്പല്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ് മൂന്നാറിന്റെ പേരിലുള്ള 500 രൂപയുടെ ഡി ഡി സഹിതമുള്ള അപേക്ഷ ജൂണ്‍ 15 വരെ കോളേജ് ഓഫീസില്‍ സ്വീകരിക്കും. വിശദാംശം www.cemunnar.ac.in-ല്‍ നിന്നും കോളേജ് ഓഫീസില്‍ നിന്നും ലഭിക്കും. സമ്പര്‍ക്ക നമ്പര്‍ 04865 232989, 230606, 9645476858.

Share: