ബിഐഎസിൽ സയന്റിസ്റ്റ് -ബി : 109 ഒഴിവുകൾ
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) സയന്റിസ്റ്റ്-ബി തസ്തികയിലെ 109 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സയന്റിസ്റ്റ് -ബി: 109 ഒഴിവ്
ശന്പളം: 79, 929
യോഗ്യത: എൻജിനിയറിംഗ്/ ടെക്നോളജി ബിരുദം.അല്ലെങ്കിൽ മൈക്രോബയോളജിയിൽ മാസ്റ്റേഴസ് ബിരുദം.
പ്രായം: പ്രായം പറഞ്ഞിട്ടില്ല.
ഓണ്‍ലൈൻ പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 750 രൂപ. എസ്സി, എസ്ടി വിഭാഗക്കാർ, വിമുക്തഭടൻമാർ, വനിതകൾ എന്നിവർ ഫീസ് അടയ്ക്കേണ്ട ആവശ്യമില്ല.
അപേക്ഷിക്കേണ്ട വിധം: www.bis.org.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ രണ്ട്.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.