ബിഎസ്എന്‍എല്ലില്‍ ജൂനിയര്‍ അക്കൌണ്ട്സ് ഓഫീസര്‍: 996 ഒഴിവുകൾ

307
0
Share:

ബിഎസ്എന്‍എല്ലില്‍ ജൂനിയര്‍ അക്കൌണ്ട്സ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. കേരള സര്‍ക്കിളില്‍ (41) ഉള്‍പ്പെടെ ആകെ 996 ഒഴിവുകളാണ് കണക്കാക്കിയിട്ടുള്ളതെങ്കിലും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
കേരളത്തില്‍ ഒബിസിക്ക് 7, SC 8, ST 6, ഭിന്നശേഷി 1 എന്നിങ്ങനെയാണ് സംവരണം.
മഹാരാഷ്ട്രയില്‍ 135, കര്‍ണാടക 62, തമിഴ്നാട് 34 എന്നിങ്ങനെയാണ് ഒഴിവ്.
ശമ്പളം (E–1 സ്കെയില്‍) 16400-40500. മൂന്നുശതമാനം വാര്‍ ഷിക ഇന്‍ക്രിമെന്റ്, ഐഡിഎ, എച്ച്ആര്‍എ, പെര്‍ക്സ്, മെഡിക്കല്‍ ആനുകൂല്യം എന്നിവയും ലഭിക്കും.
സര്‍ക്കിള്‍ അടിസ്ഥാനത്തിലാണ് മെറിറ്റ്ലിസ്റ്റ് തയ്യാറാക്കുക.
ഒരു സര്‍ക്കിളിലേക്ക് മാത്രമേ ഒരാള്‍ക്ക് അപേക്ഷിക്കാനാവൂ.
ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ്ലിസ്റ്റ്.
യോഗ്യത: എംകോം/സിഎ/ഐസിഡബ്ള്യുഎ/സിഎസ്.
2017 ജനുവരി ഒന്നിന് യോഗ്യതാപരീക്ഷ പാസായവര്‍ക്കേ അപേക്ഷിക്കാനാവൂ. യോഗ്യതാപരീക്ഷയുടെ വിശദാംശങ്ങള്‍ രജിസ്ട്രേഷനില്‍ നല്‍കണം. പരിശോധനയില്‍ യോഗ്യമല്ലെന്ന് കണ്ടെത്തുന്നവര്‍ ഏത് ഘട്ടത്തിലും നിയമന പ്രക്രിയയില്‍നിന്ന് പുറത്താകും.
പ്രായം 2017 ജനുവരി ഒന്നിന് 20നും 30നും മധ്യേ.
ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികവിഭാഗങ്ങള്‍ക്ക് 5, ഒബിസിക്ക് 3, പട്ടികവിഭാഗങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് 15, ഒബിസിയിലെ ഭിന്നശേഷിക്കാര്‍ക്ക് 13, മറ്റു ജാതികളിലെ ഭിന്നശേഷിക്കാര്‍ക്ക് 10, ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് 5, വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃതം ഇളവ് ലഭിക്കും.
ഓണ്‍ലൈന്‍ മത്സരപരീക്ഷ നവംബര്‍ അഞ്ചുമുതല്‍ നിശ്ചിത സിലബസ് പ്രകാരം നടത്തും .
പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ www.bsnl.co.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
വെബ്സൈറ്റിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കി വേണം രജിസ്ട്രേഷന്‍ നടത്താന്‍.
അപേക്ഷാഫീസ് ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി അടക്കാം.
പട്ടികവിഭാഗത്തിന് 500 രൂപയും മറ്റുള്ളവര്‍ക്ക് 1000 രൂപയുമാണ് അപേക്ഷാഫീസ്. അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ നേരത്തെതന്നെ രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കണം. വിവിധ സര്‍ക്കിളിലെ ഒഴിവുകള്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ മാതൃക, ഓണ്‍ലൈന്‍ പരീക്ഷയുടെ സിലബസ് എന്നിവ വിജ്ഞാപനത്തോടൊപ്പം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
www.externalexam.bsnl.co.in എന്ന വെബ്സൈറ്റിലൂടെ ഒക്ടോബര്‍ 15വരെ രജിസ്ട്രേഷന്‍ നടത്താം.

Share: