ബഹിരാകാശ വകുപ്പിൽ അസിസ്റ്റന്റ്, യു.ഡി.സി
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിൽ അസിസ്റ്റന്റ്, അപ്പര്‍ ഡിവിഷ൯ ക്ലാര്‍ക്ക് തസ്തികകളില്‍ നിയമനം നടത്തുന്നതിനു ഐ.എസ്.ആര്.ഒ സെന്‍ട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കാണ് അവസരം.
പരസ്യവിജ്ഞാപന നമ്പര്‍: ISRO HQ:ICR B:03:2017
ഐ.എസ്.ആര്.ഒ സെന്ററുകൾ/യൂണിറ്റുകളില്‍ അസിസ്റ്റന്റ് (അഡ്മിനിസ്ട്രേറ്റീവ് സപ്പോര്‍ട്ട് സ്റ്റാഫ്) – 272 ഒഴിവുകള്‍.(അഹമ്മദാബാദ് -20, ബെംഗളൂരു-97, ഹൈദരാബാദ്-27, ന്യൂഡല്‍ഹി-4, ശ്രീഹരിക്കോട്ട-35, തിരുവനന്തപുരം-80)
ഡിപ്പാര്‍ട്ട് മെന്റ് ഓഫ് സ്പേസിൽ അപ്പ൪ ഡിവിഷ൯ ക്ലാര്‍ക്ക് – 2 ഒഴിവുകൾ (ബെംഗളൂരു)
യോഗ്യത: ആര്‍ട്സ് , കൊമേഴ്സ്, മാനേജ്മെന്റ്, സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷ൯ വിഷയങ്ങളില്‍ ഒന്നിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടാവണം.
പ്രായം: 18 നും 26 നും മദ്ധ്യേ.
അപേക്ഷിക്കേണ്ട വിധം: www.isro.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്ലൈ൯ ആയി രജിസ്റ്റർ ചെയ്യണം.
അവസാന തീയതി: ജൂലൈ 31