ഫെസിലിറ്റേറ്റര്‍ നിയമനം

Share:

മലപ്പുറം : വേങ്ങര ബ്ലോക്ക് കൃഷിശ്രീ കാര്‍ഷിക സേവനകേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.

കൃഷി ശാസ്ത്രത്തിലോ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലോ ഉള്ള ഡിപ്ലോമയും 3 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിരമിച്ച കൃഷി ഓഫീസര്‍മാരെയും പരിഗണിക്കും.

താല്‍പര്യമുള്ളവര്‍ യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം 2025 ജനുവരി എട്ടിനകം വേങ്ങര കൃഷി അസിസ്റ്റൻറ് ഡയരക്ടറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

പ്രതിമാസ വേതനം 12000 രൂപയായിരിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോമ്പൌണ്ടിലുള്ള കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 0494 2450415.

Share: