ഫിസിയോതെറാപ്പിസ്റ്റ്, അറ്റന്‍ഡര്‍ ഒഴിവുകള്‍

Share:

കോഴിക്കോട് : നാഷണല്‍ ആയുഷ് മിഷന്‍ കോഴിക്കോട് ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, അറ്റന്‍ഡര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അഭിമുഖം ഒക്ടോബര്‍ 27, രാവിലെ 10 മണിക്ക് ജില്ലാ ആയുര്‍വേദ ആശുപത്രി, ഭട്ട് റോഡ്,വെസ്റ്റ്ഹില്‍ നടക്കും

ഫിസിയോതെറാപ്പിസ്റ്റ് അപേക്ഷകര്‍ അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം
പ്രായപരിധി: 30/09/2025നു 40 വയസ്സില്‍ കവിയരുത്.

അറ്റന്‍ഡര്‍ അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം.
പ്രായപരിധി: 30/09/2025നു 40 വയസ്സില്‍ കവിയരുത്,

അപേക്ഷകര്‍ ഇൻറര്‍വ്യൂവിനോടൊപ്പം ഒർജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ കോപ്പികളും സമര്‍പ്പിക്കണം. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുവരേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 9497303013,0495-2923213.

Share: