ഫാര്‍മസി (ഫാംഡി) കോഴ്സ് : അപേക്ഷ ക്ഷണിച്ചു
അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലുള്ള ഫാര്‍മസി കോളേജില്‍ 2017-18 അധ്യയന വര്‍ഷത്തെ ഡോക്ടര്‍ ഓഫ്് ഫാര്‍മസി (ഫാംഡി) കോഴ്സില്‍ അപേക്ഷ ക്ഷണിച്ചു.
മെറിറ്റ്, മാനേജ്മെന്റ്, എന്‍ആര്‍ഐ ക്വോട്ടകളിലാണ് അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ അപേക്ഷിക്കാനുള്ള ലിങ്ക് ലഭ്യമാണ്. അപേക്ഷകര്‍ സയന്‍സ് വിഷയങ്ങളില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കുനേടി പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസ്സാവണം. എന്‍ആര്‍ഐ ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവനുസരിച്ചുള്ള എന്‍ആര്‍ഐ യോഗ്യതയുണ്ടാവണം. മെറിറ്റ് ക്വോട്ടയില്‍ 500 രൂപയും മാനേജ്മെന്റ്, എന്‍ആര്‍ഐ ക്വോട്ടകളില്‍ 1000 രൂപയുമാണ് അപേക്ഷാഫീസ്. 30 ന് രാത്രി 12 വരെ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. ഡിഗ്രി, പിജി കോഴ്സുകള്‍ സംയോജിക്കുന്നതാണ് ഡോക്ടര്‍ ഓഫ് ഫാര്‍മസി കോഴ്സ്.
ഓണ്‍ലൈന്‍ അപേക്ഷമാത്രമേ പ്രവേശനത്തിന് പരിഗണിക്കൂ. അപേക്ഷകന് ഇ-മെയില്‍ വിലാസം നിര്‍ബന്ധം. ഓണ്‍ലൈന്‍ അപേക്ഷാഫോറത്തിലെ മുഴുവന്‍ കോളവും പൂരിപ്പിച്ചാലേ അപേക്ഷ സേവ് ചെയ്യാനാവൂ. സേവ് ചെയ്ത അപേക്ഷാഫോറത്തിന്റെ ഹാര്‍ഡ്്കോപ്പിയും അപേക്ഷാഫോറം നിരക്കായ നിശ്ചിത തുകയ്ക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റും പ്രിന്‍സിപ്പല്‍, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം, കണ്ണൂര്‍- 670503 വിലാസത്തില്‍ ആഗസ്ത് മൂന്നിന് വൈകിട്ട് നാലിനകം തപാല്‍ വഴിയോ നേരിട്ടോ ലഭിക്കണം. വിശദാംശങ്ങള്‍ www.mcpariyaram.com എന്ന വെബ്സൈറ്റില്‍.