ഫാക്കൽറ്റി ഡെവലപ്‌മെൻറ് പ്രോഗ്രാം

തിരുഃ കേരള സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) ലാർജ് ലാംഗ്വേജ് മോഡലുകളിൽ 5 ദിവസ ഫാക്കൽറ്റി ഡെവലപ്പ്‌മെൻറ് പ്രോഗ്രാം മെയ് 5 മുതൽ 9 വരെ സംഘടിപ്പിക്കും.
കാര്യവട്ടം ഐസിഫോസിൽ വെച്ച് രാവിലെ 10 മുതൽ 5 മണി വരെയാണ് പ്രോഗ്രാം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ലാർജ് ലാംഗ്വേജ് മോഡലുകളിൽ അറിവും നൈപുണ്യവും വികസിപ്പിക്കുകയാണ് ഈ ഫാക്കൽറ്റി ഡെവലപ്‌മെൻറ് പ്രോഗ്രാമിൻറെ ലക്ഷ്യം. നൂതന സാങ്കേതികവിദ്യകളെയും പ്രവർത്തനരീതികളെയും കുറിച്ചുള്ള സമഗ്രമായ ധാരണ നൽകുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിവിധ കോളേജുകൾ, സർവകലാശാലകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ഫാക്കൽറ്റി അംഗങ്ങൾ, പിജി വിദ്യാർഥികൾ, ഗവേഷകർ എന്നിവർക്ക് അപേക്ഷിക്കാം. ആദ്യം രജിസ്റ്റർ ചെയുന്നവർക്കായിരിക്കും പരിഗണന.
പരമാവധി 30 പേർക്ക് പങ്കെടുക്കാം. 3,000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
ഏപ്രിൽ 30 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/208 എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ രാവിലെ 10 മണി മുതൽ വൈകുന്നരം 5 മണിവരെ +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962 | എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.