പ്രിൻസിപ്പൽ നിയമനം

തിരുഃ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.
യൂണിവേഴ്സിറ്റികൾ, ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപക തസ്തികയിൽ നിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്സിറ്റി അധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം.
മത്സര പരീക്ഷാ പരിശീലനകേന്ദ്രങ്ങളിൽ ക്ലാസ്സെടുത്ത് പ്രവൃത്തി പരിചയമുള്ളവർക്കും വിദ്യാഭ്യാസ സ്ഥാപന മേധാവിയായോ പരീക്ഷാ പരിശീലനകേന്ദ്രങ്ങളുടെ ചുമതലയിലോ രണ്ട് വർഷത്തിൽ കുറയാതെ പരിചയമുള്ളവർക്കും ശാസ്ത്ര-മാനവിക വിഷയങ്ങളിൽ അധ്യാപന ഗവേഷണ പരിചയമുള്ളവർക്കും സർക്കാർ പദ്ധതി നിർവഹണ പരിചയമുള്ളവർക്കും മുൻഗണന.
പ്രായം: 25 നും 67 നുമിടയിൽ. (01.09.2026 അടിസ്ഥാനത്തിൽ)
പൂർണ്ണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലുകൾ, പകർപ്പുകൾ എന്നിവ സഹിതം ഒക്ടോബർ 17 രാവിലെ 10 ന് തിരുവനന്തപുരം വികാസ് ഭവൻ ഒന്നാംനിലയിലുള്ള ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ സ്കോളർഷിപ്പ് സെക്ഷനിൽ എത്തിച്ചേരേണം.
കൂടുതൽ വിവരങ്ങൾ www.mwdscholarship.kerala.gov.in ൽ ലഭ്യമാണ്.




