പ്രതിഭാ പിന്തുണ പദ്ധതി: പട്ടിക ജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം

644
0
Share:

കൊല്ലം ജില്ലാ പഞ്ചായത്ത് 2017-18 വര്‍ഷം നടപ്പിലാക്കുന്ന പ്രതിഭാ പിന്തുണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വിവിധ രംഗങ്ങളില്‍ പ്രതിഭ തെളിയിച്ച പട്ടികജാതി വിഭാഗക്കാര്‍ക്ക് സാമൂഹ്യ പിന്തുണയും അംഗീകാരവും ലഭ്യമാക്കുന്നതിനും പ്രവര്‍ത്തനമേഖല മെച്ചപ്പെടുത്തുന്നതിനും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്.

ജില്ലാ, സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ അംഗീകാരം ലഭിച്ചവര്‍ പ്രവര്‍ത്തന മേഖല മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിശദാംശങ്ങള്‍ അടങ്ങിയ പ്രോജക്ട്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പ്രതിഭ തെളിയിക്കുന്നതിന് ഉതകുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷ സെപ്തംബര്‍ 15 നകം സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.

വിശദ വിവരങ്ങള്‍ 0474-2794996 എന്ന നമ്പരില്‍ ലഭിക്കും.

Share: