പി എസ് സി : 45 തസ്തികകളിൽ നിയമനം: ജൂൺ ഒന്നുവരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 45 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു ഗസറ്റുകളിലായാണ് ഒഴിവുകള്‍ പ്രസിദ്ധീകരിച്ചത്. ഗസറ്റ് തിയതി : 30 .04 .2022
ജനറല്‍ റിക്രൂട്ട്മെൻറ് (സംസ്ഥാനതലം):
അസിസ്റ്റൻറ് പ്രൊഫസര്‍ (പ്രോസ്തോഡോണ്ടിക്സ്)- മെഡിക്കല്വിദ്യാഭ്യാസം, മെഡിക്കല്‍ ഓഫീസര്‍ (മര്‍മ)- ഭാരതീയ ചികിത്സാവകുപ്പ്, സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റ് ഇന്‍ വോക്കല്‍ ഫോര്‍ ഭരതനാട്യം- കോളേജ് വിദ്യാഭ്യാസം (സംഗീതകോളേജുകള്), ജിയോളജിക്കല്‍ അസിസ്റ്റൻറ് (ഭൂജലം)ലബോറട്ടറി ടെക്നീഷ്യന്- ഡ്രഗ്സ് സ്റ്റാന്ഡേഡൈസേഷന് യൂണിറ്റ്, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് II- പൊതുമരാമത്ത് വകുപ്പ്, ആര്‍മെച്ചര്‍ വൈന്‍ഡര്‍- സംസ്ഥാന ജലഗതാഗതവകുപ്പ്, ക്ലേ വര്‍ക്കര്‍- സാങ്കേതികവിദ്യാഭ്യാസം (കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്), ലബോറട്ടറി അസിസ്റ്റൻറ് (ഫാക്ടറി)- സ്റ്റേറ്റ് ഫാര്‍മിങ് കോര്പ്പറേഷന് ഓഫ് കേരള ലിമിറ്റഡ്, സെയില്‍സ് അസിസ്റ്റൻറ് ഗ്രേഡ് II- കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ലിമിറ്റഡ്, ഓഫീസ് അറ്റന്‍ഡര്‍ ഗ്രേഡ് II- കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷന് ഫോര്‍ ഫിഷറീസ് ഡെവലപ്മെൻറ് ലിമിറ്റഡ്, എല്‍.ഡി. സ്റ്റെനോ- കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ്, ഡെയറി കെമിസ്റ്റ്/ഡെയറി ബാക്ടീരിയോളജിസ്റ്റ്/ഡെയറി മെക്രോബയോളജിസ്റ്റ്- കേരള കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ്, ക്ലാര്‍ക്ക്- സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ ജിങ്സ് ലിമിറ്റഡ്, ഫോറസ്റ്റ് ഡ്രൈവര്‍- വനം എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ https://keralapsc.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂൺ 1.