പി എസ് സി നിയമനങ്ങളിൽ അട്ടിമറി – സുദേഷ് എം രഘു

Share:

പി.എസ്.ഇ നിയമനങ്ങളിലെ മെറിറ്റ് അട്ടിമറിയുമായി ബന്ധപ്പെട്ട് സുദേഷ് എം രഘു രചിച്ച  പുസ്തകം പുറത്തിറങ്ങി. ‘പി.എസ്.ഇ നിയമനങ്ങളിലെ മെറിറ്റ് അട്ടിമറി’ എന്നാണ് പുസ്തകത്തിന്റെ പേര്.
കേരള പി.എസ്.സിയുടെ 20 യൂണിറ്റ് റൊട്ടേഷന്‍ സമ്പ്രദായത്തിലൂടെ സംവരണ സമുദായങ്ങളുടെ മെറിറ്റ് അട്ടിമറിക്കപ്പെടുന്നു എന്ന് സ്ഥാപിക്കുന്ന പഠനമാണ് സുദേഷ് എം. രഘുവിന്റെ പുസ്തം.

യാദൃശ്ചികമായാണ് ഇത്തരമൊരു പഠനത്തിലെത്തിയതെന്ന് രഘു പറയുന്നു.

“1998 ല്‍ ഒരാള്‍ തൻറെ ഭാര്യക്ക് പി.എസ്.സി നിയമനം കിട്ടാതെ പോകുന്ന സാഹചര്യത്തില്‍ അത് എന്തുകൊണ്ടാണ് എന്ന അന്വേഷണം നടത്തിയിരുന്നു. റാങ്ക് ലിസ്റ്റ് നോക്കിയപ്പോള്‍ റൊട്ടേഷന്‍ സ്മ്പ്രദായത്തില്‍ കുഴപ്പമുണ്ടെന്ന് തോന്നി. അദ്ദേഹം സ്വന്തം ആവശ്യത്തിന് വേണ്ടി നടത്തിയ അന്വേഷണങ്ങളിൽ നിന്ന് ലഭിച്ചതാണ് ഇതിലെ കൂടുതൽ  വിവരങ്ങളും.  ഇക്കാര്യം പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. അന്ന് മാധ്യമം പത്രത്തില്‍ പി എസ് സി സംവരണത്തെ അടിസ്ഥാനമാക്കി ഒരു ലേഖനം ഞാന്‍ എഴുതിയിരുന്നു. അത് വായിച്ചപ്പോള്‍ എനിക്ക് ഇത്തരമൊരു പഠനം ചെയ്യാന്‍ പറ്റും എന്ന് അദ്ദേഹത്തിന് തോന്നി. പിന്നീട് അദ്ദേഹം എന്നെ അന്വേഷിച്ച് കണ്ടുപിടിച്ചു. അതിൻറെ ഫലമായാണ് ഇത്തരമൊരു പുസ്തകം. ” സുദേഷ് എം. രഘു പറഞ്ഞു.

“അന്ന് നിയമന റൊട്ടേഷനെ കുറിച്ച് സാമാധ്യ ധാരണ എനിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന് ലഭിച്ച ചില വിവരങ്ങള്‍ എന്നെ കാണിച്ച് തന്നു. അങ്ങനെ ലിസ്റ്റുകള്‍ നോക്കിയപ്പോഴാണ് എനിക്കും സംഗതികള്‍ മനസിലായത്. അങ്ങനെയാണ് ഇക്കാര്യം എഴുതിയത്. ” മാധ്യമം ആഴ്ചപ്പതിപ്പില്‍ കവര്‍‌സ്റ്റോറിയായി അത് പ്രസിദ്ധീകരിച്ചിരുന്നെന്ന് സുദേഷ് കരിയർ മാഗസിനോട് പറഞ്ഞു.
പി.എസ്.സി നിയമനങ്ങില്‍ 50 ശതമാനം മെറിറ്റും 50 ശതമാനം റിസര്‍വേഷനുമാണ്. 50 ശതമാനം റിസര്‍വേഷനില്‍ 40 ശതമാനം ഒ.ബി.സി വിഭാഗങ്ങള്‍ക്കും 10 ശതമാനം എസ്.സി വിഭാഗങ്ങള്‍ക്കുമാണ്. 50 ശതമാനം മെറിറ്റ് എന്ന് പറയുന്നത് ഓപ്പണ്‍ കോമ്പറ്റീഷന്‍ സീറ്റുകള്‍ എന്നാണ് പറയുന്നത്.”

“തുറന്ന മത്സരത്തിനുള്ള സീറ്റ്50 ശതമാനമാണ് . തുറന്ന മത്സരം എന്ന പേര് സൂചിപ്പിക്കുന്നത് പോലെ എല്ലാവര്‍ക്കും ഇവിടെ സ്ഥാനമുണ്ട് . മാര്‍ക്ക് കൂടുതലുള്ള ആള്‍ മുന്നില്‍ നില്‍ക്കും. മതവും ജാതിയും പ്രശ്‌നമല്ല.തുറന്ന മത്സരസീറ്റുകളില്‍ സംവരണ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും സംവരണ ഇതരവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും ഒരുപോലെ ജയിച്ച് റാങ്കില്‍ മുന്നില്‍ എത്താന്‍ പറ്റും.

റിസര്‍വേഷന്‍ സീറ്റില്‍  സമുദായങ്ങള്‍ക്ക് മാത്രമേ അത് കൊടുക്കാന്‍ പറ്റുള്ളൂ. വെറെ ആര്‍ക്കും കൊടുക്കാന്‍ പറ്റില്ല. സംവരണക്കാര്‍ ഇല്ലെങ്കില്‍ എന്‍.സി.എയ്ക്ക് ഒഴിച്ചിടും. വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ച് തിരഞ്ഞെടുക്കാനേ പറ്റൂ. അതാണ് അവസ്ഥ.

ഇത്തരം കാര്യങ്ങള്‍ക്ക് നിയമമുണ്ട്. ആ നിയമത്തിലെ പാര്‍ട്ട് 2 ല്‍ ജനറല്‍ റൂള്‍സ് ആണ്. അതില്‍ 14 മുതല്‍ 17 വരെ നിയമങ്ങള്‍ പറയുന്നത് സംവരണത്തെ സംബന്ധിച്ചാണ്. എങ്ങനെയാണ് സര്‍ക്കാര്‍ പൊതുനയത്തിലെ സംവരണം പാലിക്കേണ്ടത് എന്നാണ് . 14 എ നിയമത്തിലെ യൂണിറ്റ് 20 ആയിരിക്കണം. അതില്‍ 10 എണ്ണം ഓപ്പണ്‍ കോമ്പറ്റിഷനിലെ 10 എണ്ണം ജനറലിലും 8-2 എന്ന രീതിയില്‍ ബാക്കിയിലും 10 എണ്ണം റിസര്‍വേഷനിലും കൊടുത്ത് ഫില്‍ ചെയ്യണമെന്നാണ്.

14 ബി പറയുന്നത് ഓപ്പണ്‍കോമ്പറ്റീഷനില്‍ എസ്.സി.എസ്.ടി -ഒി.ബി.സി കാര്‍ക്കും നിയമനത്തിന് അവകാശമുണ്ട്. എന്നാല്‍ അങ്ങനെ ഈ വിഭാഗക്കാരെ അവിടെ നിയമിച്ചു എന്ന് കരുതി അവര്‍ക്ക് അവകാശപ്പെട്ട സീറ്റുകളെ ഒരു കാരണവശാലും ഇത് ബാധിക്കാനും പാടില്ല.

അതായത് 14 ശതമാനം സംവരണം ഈഴവര്‍ക്ക് ഉണ്ടെങ്കില്‍ അവര്‍ മെറിറ്റില്‍ കയറാനുള്ള അവകാശമുണ്ട്. അങ്ങനെ കയറിയാല്‍ തന്നെ ഈ 14 ശതമാനത്തിലെ എണ്ണത്തില്‍ ഒരു കുറവും ഉണ്ടാകാന്‍ പാടില്ലെന്നാണ് നിയമം പറയുന്നത്. രാജ്യം മുഴുവന്‍ അങ്ങനെയാണ്. മെറിറ്റ് സീറ്റുകളില്‍ ആര്‍ക്കും കയറാം. റിസര്‍വേഷന്‍ സീറ്റുകളില്‍ കമ്യൂണിറ്റികള്‍ക്ക് മാത്രമേ അവകാശമുള്ളൂ.

ഇത് പാലിക്കുന്നതിലും പി.എസ്.സി നിയമനനിയമനങ്ങളിലും   ചില പിഴവുകളുണ്ട്.  റൊട്ടേഷന്‍ സി്‌സ്റ്റം നടപ്പാക്കുന്നതിന്റെ പിഴവുകൾ മൂലം പലർക്കും അർഹതപ്പെട്ട ജോലി ലഭിക്കാതെ പോകുന്നു. 20 യൂണിറ്റ് നടപ്പാക്കുന്നതില്‍ തെറ്റ് സംഭവിക്കുന്നുണ്ട്. മെറിറ്റ് സീറ്റ് ഏതാണ്ട് സംവരണ ഇതര സമുദായങ്ങള്‍ക്ക് ആയിട്ട് റിസര്‍വ് ചെയ്തതുപോലെയുള്ള അവസ്ഥയാണ് ഇപ്പോൾ  ഉള്ളത്.

ഇതുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. പി.എസ്.സിയുടെ ശ്രദ്ധയില്‍ ഇത് പെട്ടിട്ടുണ്ടാകും. വിഷയത്തില്‍ പി.എസ്. വി വിശദീകരിക്കണമെങ്കില്‍ മനോരമ, മാതൃഭൂമി പത്രങ്ങളൊക്കെ വിഷയത്തില്‍ ലേഖനം എഴുതണം.അല്ലാതെ വേറെ എവിടെ വന്നാലും അവര്‍ വിശദീകരിക്കില്ല. കേരളകൗമുദിയൊക്കെ ഇത് മുന്‍കാലങ്ങളില്‍ പഠനം നടത്തിയിരുന്നു. എന്നാല്‍ അതിലൊന്നും പി.എസ്.സി ഒരു മറുപടി പറയുകയോ ചെയ്തിരുന്നില്ല.

യഥാര്‍ത്ഥത്തില്‍ ഇത് പ്രധാനമായും ബാധിക്കുക ഒ.ബി.സി ക്കാരെയാണ്. കുറച്ചുമാത്രം സംവരണമുള്ള വിശ്വകർമ്മ സമുദായം പോലുള്ളവർ  പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ട്. മെയിന്‍ റാങ്ക്  ലിസ്റ്റില്‍ വരുന്ന സംവരണ സമുദായക്കാരെയാണ് ഇത് കൂടുതല്‍ ബാധിക്കുക. ഒ.ബി.സി എന്ന ഉദ്ദേശിക്കുന്നത് മുസ്‌ലീം, ലത്തീംകത്തോലിക്കര്‍, വിശ്വകർമ്മ , ഈഴവ, മുസ്‌ലീങ്ങളും എല്ലാം ഉള്‍പ്പെടും.

ഏറ്റവും കൂടുതലായി ഇത് ബാധിക്കുക മെയിന്‍ റാങ് ലിസ്റ്റില്‍ വരുന്നവരെയാണ്. സപ്ലിമെറ്ററി ലിസ്റ്റില്‍ വരുന്നവരെ ബാധിക്കില്ല. അതുകൊണ്ട് ഒ.ബി.സി കമ്യൂണിറ്റിയില്‍ മുസ്‌ലീങ്ങള്‍ ഒഴികെയുള്ള ഒറ്റ കമ്യൂണിറ്റി പോലും റിസവര്‍വേഷനെകുറച്ച് വലിയ ബോധവന്‍മാരല്ല. എസ്.സി ഉള്‍പ്പെടെ.

മുസ്‌ലീങ്ങള്‍ ബോധവാന്‍മാരാകാന്‍ കാരണം അവരുടെ ഉടമസ്ഥതയിലും അവരുടെ ഇടയിലിറങ്ങുന്ന പത്രങ്ങളൊക്കെ പ്രോ റിസവര്‍വേഷനാണ്.  അവര്‍ക്ക് അതിനെ കുറിച്ച് ധാരണ ഉണ്ട്. പക്ഷേ മറ്റു വിഭാഗങ്ങളെ സംബന്ധിച്ച് അങ്ങനെയല്ല. ഒ.ബി.സി ആന്റി റിസവര്‍വേഷന്‍ നിലപാടാണ് നിലനിര്‍ത്തിപ്പോരുന്നത്. സംവരണം അനുവഭിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ തന്നെ സംവരണ വിരുദ്ധരാവുകയാണ്. അതുകൊണ്ട് അവരെ ബോധ്യപ്പെടുത്താനും പ്രയാസമാണ്.

ഒ.ബി.സി കമ്യൂണിറ്റികളിലെ വലിയൊരു വിഭാഗം സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാക്കണെന്നും തങ്ങള്‍ക്ക് സംവരണം ഇല്ല എന്നുമാണ് പറയുന്നത്. സംവരണം എന്നാല്‍ എസ്.എസി എസ്.ടിക്കാര്‍ക്ക് മാത്രമാണെന്നാണ് അവരുടെ ധാരണയെന്നും സുദേഷ് പറയുന്നു. മൂന്ന് ശതമാനം റിസർവേഷൻ അനുവദിച്ചിട്ടുള്ള വിശ്വകർമ്മ സമൂഹത്തിൽ നിന്നും ഒരുശതമാനം പോലും സർക്കാർ ജോലിയിൽ ഇല്ല എന്നതാണ് വാസ്തവം.
പി എസ സി യിൽ നടക്കുന്ന കാര്യങ്ങൾ ആരും അറിയുന്നില്ല. ഒരു കാര്യവും വെളിപ്പെടുത്താനോ അന്വേഷിക്കാനോ പി എസ് സി തയ്യാറല്ല. അതുകൊണ്ട് അഴിമതി കൂടുന്നു. ചോദ്യപേപ്പർ തയ്യാറാക്കുന്നതിലും പരീക്ഷ എഴുതുന്നതിലും നിയമനങ്ങളിലും നടക്കുന്ന അഴിമതി ഇല്ലാതാക്കാൻ പി എസ് സി യുടെ ഉള്ളറകൾ ജനങ്ങൾ കൂടുതൽ മനസ്സിലാക്കണം. അതിനുവേണ്ടിയാണീ പുസ്തകം -സുദേഷ് എം രഘു പറയുന്നു.

Share: