പി എസ് സി എൽ ഡി സി പരീക്ഷ : ഓൺലൈൻ പഠനം

Share:

പി എസ് സി പരീക്ഷ : ഓൺലൈൻ പഠനം

സർക്കാർ ജോലി ലഭിക്കുന്നതിനുള്ള പ്രവേശന കവാടമാണ് പി എസ് സി പരീക്ഷ. എന്നാൽ അതിനെ വളരെ നിസ്സാരമായി എടുക്കുന്ന ഉദ്യോഗാർഥികളും രക്ഷിതാക്കളും നമുക്കിടയിൽ ഉണ്ട്. പരീക്ഷ എത്രമാത്രം മത്സര സ്വഭാവമുള്ളതാണെന്നും മിക്കവർക്കും അറിയാം. എങ്കിലും പരീക്ഷയ്ക്കായി പഠിക്കുന്നതിനും അതിൽ സ്വന്തം ശേഷി അളന്നുനോക്കുന്നതിനും ഇപ്പോഴും കുട്ടികൾ തയ്യാറായി തുടങ്ങിയിട്ടില്ല എന്നാണ് ‘കരിയർ മാഗസിൻ ‘ നടത്തിയ സർവ്വേയിൽ വ്യക്തമാകുന്നത്. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ വീട്ടിലിരുന്ന് പഠിക്കാനും കഴിവ് അളന്നു നോക്കാനും മെച്ചപ്പെടാനും ഉള്ള അവസരങ്ങൾ ആണ് ഓൺലൈൻ പഠനത്തിലൂടെയും പരീക്ഷാ സഹായിയിലൂടെയും ( Mock Exam ) ‘കരിയർ മാഗസിൻ ‘ ചെയ്യുന്നത്. പരമാവധി ചോദ്യങ്ങളും ഉത്തരങ്ങളും സൗജന്യമായി പഠിക്കുവാനും ഇതിൽ അവസരമുണ്ട്. 24 മണിക്കൂറും തുറന്നുവെച്ച പരിശീലന കേന്ദ്രമാണ് ‘കരിയർ മാഗസിൻ’ ഒരുക്കിയിരിക്കുന്നത്. ശ്രമിയ്ക്കുക. വിജയത്തിലേക്കുള്ള വഴി നിങ്ങളുടെ വിരൽത്തുമ്പിൽ…..

Share: