പി എസ് സി എൽ ഡി ക്ലാർക് പരീക്ഷ -പതിനായിരം ഒഴിവുകൾ; പതിനാറു ലക്ഷം ഉദ്യോഗാർഥികൾ

595
0
Share:

കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്ന പ്രധാന ഏജന്‍സിയായ കേരള പബ്ലിക് സര്‍വീസ് കമ്മീഷൻ നടത്തുന്ന ഏറ്റവും ശ്രദ്ധേയമായ മത്സരപരീക്ഷയാണ് എല്‍.ഡി ക്ലര്‍ക്ക്.

ലോകത്ത് തന്നെ നടക്കുന്ന ഏറ്റവും വലിയ മത്സരപരീക്ഷയാണ് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷ. കേരളത്തിലെ 14 ജില്ലകളിലേയും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് എല്‍ഡി ക്ലര്‍ക്ക്മാരെ തെരഞ്ഞെടുക്കാന്‍ നടത്തുന്ന മത്സരപരീക്ഷ മാത്രമാണ് പി.എസ്.സി എല്‍ഡി ക്ലര്‍ക്ക് പരീക്ഷ. 2017 ജൂണിൽ നടക്കാൻ സാധ്യതയുള്ള എല്‍.ഡി ക്ലര്‍ക്ക് പരീക്ഷക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു.

എല്‍.ഡി ക്ലര്‍ക്ക് പരീക്ഷാ സിലബസ്

പി.എസ്.സിയുടെ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ ഒബ്ജക്റ്റീവ് മാതൃകയിലാണ് ഇപ്പോള്‍ നടത്തുന്നത്. പരീക്ഷാ മാധ്യമം മലയാളമാണ്. ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് (തമിഴിലും കന്നടയിലും എഴുതാന്‍ അവസരമുണ്ട്). നൂറ് മാര്‍ക്കിന് നൂറ് ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക. 75 മിനിട്ടാണ് പരീക്ഷയുടെ ദൈര്‍ഘ്യം.

എല്‍.ഡി ക്ലര്‍ക്ക് പരീക്ഷാ സിലബസ്

ഇനം വിഷയങ്ങള്‍ ചോദ്യങ്ങളുടെ എണ്ണം മാര്‍ക്ക്
1 പൊതു വിജ്ഞാനം 50 50
2 മാനസികശേഷി പരിശോധന 20 20
3 ജനറല്‍ ഇംഗ്ലീഷ് 20 20
4 പ്രാദേശിക ഭാഷ 10 10
Total 100 100

എഴുതുന്ന പരീക്ഷയില്‍ എറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന ഒരു വിഭാഗത്തെ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തി അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് യോഗ്യതയും അര്‍ഹതയും ഉറപ്പു വരുത്തിയ ശേഷം അവരുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നു.
എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ സകസ്‌സ് പ്ലാന്‍

വ്യക്തമായ സിലബസിന്റെ അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ നടക്കുന്ന മത്സരപരീക്ഷയാണ് എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ. നൂറു മാര്‍ക്കിന് നൂറ് ഒബ്ജക്റ്റീവ് ചോദ്യങ്ങളാണ് പരീക്ഷക്ക് വരിക. ശരിയായ ചോദ്യത്തിന് ഒരു മാര്‍ക്ക് ലഭിക്കും. തെറ്റായ ചോദ്യത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും. ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ വരുന്നത് പൊതു വിജ്ഞാനത്തില്‍ നിന്നാണ്.

പൊതു വിജ്ഞാനം

50 മാര്‍ക്കിന് 50 ചോദ്യങ്ങളാണ് ഉദ്യോഗാര്‍ഥികളെ പൊതുവിജ്ഞാനത്തില്‍ കാത്തു നില്‍ക്കുന്നത്. പൊതു വിജ്ഞാനം വളരെ ബഹൃത്താണെങ്കിലും വിഷമമാണെങ്കിലും വളരെ ആസുത്രിതമായ പഠന രീതി ആവിഷ്‌കരിച്ച് ചിട്ടയോടും അര്‍പ്പണബോധത്തോടും പൊതുവിജ്ഞാനത്തെ സമീപിച്ചാല്‍ പടിപടിയായി അറിവും അവബോധവും വളര്‍ത്തി അതിശകരമായ അടിത്തറ കെട്ടിപ്പടുക്കാം.
പൊതു വിജ്ഞാനം

പൊതു വിജ്ഞാനത്തെ താഴെ പറയുംവിധം സമീപിക്കാം

ശാസ്ത്ര വിഷയങ്ങള്‍
ജീവശാസ്ത്രം
രസതന്ത്രം
ഭൗതിക ശാസ്ത്രം
കമ്പ്യൂട്ടര്‍
പരിസ്ഥിതി ശാസ്ത്രം
സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍
ചരിത്രം
കേരള ചരിത്രം
ഇന്ത്യന്‍ ചരിത്രം
ലോക ചരിത്രം
സാമ്പത്തിക ശാസ്ത്രം
ഭരണഘടന
ഭൂമി ശാസ്ത്രം
അടിസ്ഥാന പൊതു വിജ്ഞാനം
ഇന്ത്യ
കേരളം
ലോകം

മാനസികശേഷി പരിശോധന

20മാര്‍ക്കിന് 20 ചോദ്യങ്ങളാണ് മാനസിക ശേഷി പരിശോധന എന്ന വിഷയത്തില്‍ നിന്നും പരീക്ഷക്ക് വരുന്നത്. കണക്ക്, യുക്തിചിന്ത എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് മാനസികശേഷി പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മാനസികശേഷി പരിശോധന

യുക്തിചിന്ത
ഒറ്റയാന്‍
ശ്രേണികള്‍
സാമാന്യബന്ധങ്ങള്‍
രക്തബന്ധങ്ങള്‍
ദിശാബോധം
കണക്ക്
നമ്പര്‍ സിസ്റ്റം
ശരാശരി
ശതമാനം
കായികരംഗം
ആനുകാലിക സംഭവങ്ങള്‍
കലാസാഹിത്യ രംഗം
അടിസ്ഥാന വസ്തുതകള്‍
ഏറ്റവും വലുത് ഏറ്റവും ചെറുത് മുതലായവ
അന്താരാഷ്ട്ര ദിനങ്ങള്‍
പാര്‍ലമെന്റുകള്‍
രാജ്യ തലസ്ഥാനം, നാണയങ്ങള്‍
ലോകമതങ്ങള്‍
മഹാരഥന്മാര്‍
ലോകത്തിലാദ്യം
ഇന്ത്യയിലാദ്യം
കേരളത്തിലാദ്യം
കൃതികളും കര്‍ത്താക്കളും
അപരനാമങ്ങള്‍
കണ്ടുപിടുത്തങ്ങള്‍
ഉപകരങ്ങള്‍
അളവുകള്‍

പതിനാറു ലക്ഷം ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കുമെന്ന് കരുതുന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷയ്ക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.
കാറ്റഗറി നമ്പര്‍ 414/2016- ജനറല്‍ റിക്രൂട്ട്‌മെന്റ് ജില്ലാതലം
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (വിവിധം) വേതനം: 19,000 രൂപ – 43600 രൂപ.

കാറ്റഗറി നമ്പര്‍ 415/2016 -ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (വിവിധം) പാര്‍ട്ട് II
തസ്തികമാറ്റം വഴിയുള്ള നിയമനം വേതനം: 19,000 രൂപ – 43600 രൂപ.
കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം.
അവസാന തീയതി : ഡിസംബർ 28
എസ് എസ് എൽ സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന അവസാന എൽ ഡി ക്ലാർക് പരീക്ഷ ആയിരിക്കും ഇത് .
പരീക്ഷ 2017 ജൂണിൽ നടക്കാനാണ് സാധ്യത .

Share: