പിഎസ്.സി അപേക്ഷ ക്ഷണിച്ചു

489
0
Share:

ആരോഗ്യ വകുപ്പിൽ സർജൻ, സ്റ്റാഫ് നഴ്സ്, പൊലീസ് വകുപ്പിൽ പൊലീസ് /വനിതാ പൊലീസ് കോണ്‍സ്റ്റബിൾ, വിവധ വകുപ്പുകളിൽ എൽഡിസി, കെഎസ്ആർടിസിയിൽ സ്റ്റോർ ഇഷ്യൂവർ ഗ്രേ‍ഡ് രണ്ട്, ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ അക്കൗണ്ട്സ് ഓഫിസർ തുടങ്ങി 49 തസ്തികകളിൽ നിലവിലുളള 100 ഒഴിവുകളിലേക്ക് പിഎസ്.സി അപേക്ഷ ക്ഷണിച്ചു.

സംവരണ സമുദായങ്ങൾക്കുളള എൻസിഎ നിയമനമാണ് എല്ലാം. വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്ന സംവരണ സമുദായങ്ങളിൽ ഉൾപ്പെടുന്നവർക്ക് മാത്രമേ അപേക്ഷിക്കാൻ അവസരമുളളൂ. അസാധാരണ ഗസറ്റ് തീയതി 17-09-2015. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 21 രാത്രി 12 വരെ.

വിജ്ഞാപനങ്ങളുടെ പൂർണ്ണരൂപവും അനുബന്ധ വിവരങ്ങളും പിഎസ്.സി വെബ്സൈറ്റിൽ keralapsc.gov.in

Share: