പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: എഞ്ചിനീയർമാർക്ക് അവസരം
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്ക് പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലാണ് ഒഴിവുകൾ. ആദ്യ ഒരു വർഷം ട്രെയിനിങ്ങായിരിക്കും. പവർ ഗ്രിഡ് ഓഫീസ്, സബ് സ്റ്റേഷൻ, കൺസ്ട്രക്ഷൻ സൈറ്റുകൾ എന്നിവിടങ്ങളിലായിരിക്കും നിയമനം . ട്രെയിനിംഗ് പൂർത്തിയാക്കുന്നവരെ അസിസ്റ്റൻ്റ് മാനേജരായി നിയമിക്കും.
ആകെ ഒഴിവുകൾ: 40
ശമ്പളം: 60,000 രൂപ മുതൽ 1.80 ലക്ഷം രൂപ വരെ
എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രിക്കൽ)
ഒഴിവുകൾ : 20
യോഗ്യത: ഇലക്ട്രിക്കൽ ബ്രാഞ്ചിലുള്ള ബി.ഇ, ബി.ടെക്, ബി.എസ്.സി, പവർ സിസ്റ്റംസ് എഞ്ചിനീയറിങ്, പവർ എഞ്ചിനീയറിങ് എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.
എക്സിക്യൂട്ടീവ് ട്രെയിനി (ഇലക്ട്രോണിക്സ്)
ഒഴിവുകൾ : 10
യോഗ്യത: ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആന്റ് ഇലക്ട്രിക്കൽ കമ്മ്യൂണിക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ എഞ്ചനീയറിങ് എന്നീ ബ്രാഞ്ചുകളിലുള്ള ബി.ഇ, ബി.ടെക്
എക്സിക്യൂട്ടീവ് ട്രെയിനി (സിവിൽ)
ഒഴിവുകൾ : 10
യോഗ്യത: സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ഇ, ബി.ടെക്
കൂടുതൽ വിവരങ്ങൾ https://www.powergridindia.com/ എന്ന വെബ്സൈറ്റിൽ ലഭിക്കും.