ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ഒഴിവ്

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ (എം.ബി.എ/പി.ജിയും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും) തസ്തികയിലും കാസര്‍കോഡ് പരിശീലന കേന്ദ്രത്തിലെ ക്ലാര്‍ക്ക് (പത്താ ക്ലാസ് പാസായിരിക്കണണം) തസ്തികയിലും കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്‌ക്കോ സ്ഥിരനിയമനം/ഡെപ്യൂട്ടേഷന്‍ മുഖേനയുളള നിയമനം നടത്തുന്നതുവരെയോ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ഇന്‍ഫര്‍മേഷന്‍ കം റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് യോഗ്യതയുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 17 ന് രാവിലെ 11 മണിക്കും ക്ലാര്‍ക്ക് തസ്തികയിലേക്ക് യോഗ്യതയുളളവര്‍ രാവിലെ 11.30 നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ മാമ്പാകെ ഹാജരാകണം.