നേവിയിൽ വാദ്യസംഗീതജ്ഞര്‍ക്ക് സെയിലറാകാം

Share:

വാദ്യോപകരണങ്ങളില്‍ മികവ് തെളിയിച്ച സംഗീതജ്ഞര്‍ക്ക് നേവിയിൽ സെയിലര്‍ (മ്യുസിഷ്യന്‍) മെട്രിക് റിക്രൂട്ട് തസ്തികയിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് ആണ് അവസരം. സ്ട്രിങ്ങ്, കീബോര്‍ഡ്, വുഡ് വിന്‍ഡ്, ബ്രാസ്, പെര്‍സിക്യൂഷന്‍, ഉപകരണങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവര്‍ക്ക് അപേക്ഷിക്കാം. മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസര്‍ വരെ ഉയരാവുന്ന തസ്തികയാണിത്.

പ്രായം: 1996 ഒക്ടോബ൪ 1നും 2000 സെപ്റ്റംബ൪ 30 നും ഇടയിൽ ജനിച്ചവരായിരിക്കണം.

യോഗ്യത: എസ്.എസ്.എല്‍.സി /തത്തുല്യം. സ്റ്റാഫ് നോട്ടേഷന്‍ ഉള്‍പ്പെടെ സംഗീതത്തിൽ അടിസ്ഥാന അറിവുണ്ടായിരിക്കണം. സ്ട്രിങ്ങ്, കീബോര്‍ഡ്, വുഡ് വിന്‍ഡ്, ബ്രാസ്, പെര്‍കഷൻ ഉപകരണങ്ങളില്‍ ഏതെങ്കിലും വായിക്കാൻ അറിഞ്ഞിരിക്കണം.

ശാരീരിക യോഗ്യത: ഉയരം: 157 സെ.മീ.

ശമ്പളം: പരിശീലന കാലയളവിൽ 5700 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 5200 – 20200 രൂപ , 2000 രൂപ  ഗ്രേഡ് പേ നിരക്കില്‍ ശമ്പളം ലഭിക്കും.

തിരഞ്ഞെടുപ്പ്: കായിക പരിശോധന , വൈദ്യ പരിശോധന, എന്നിവയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ്. ഡല്‍ഹി, കൊച്ചി, വിശാഖപട്ടണം, എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. അപേക്ഷയുടെ മാതൃകയ്ക്കും മറ്റ് വിശദവിവരങ്ങള്‍ക്കും www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ്‌ 19

Share: