നാഷണൽ ഡിഫെൻസ് അക്കാദമി: 390 ഒഴിവുകളിലേക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Share:

നാഷണൽ ഡിഫെൻസ് അക്കാദമി ,രാജ്യത്തിന്‍െറ കര-നാവിക-വ്യോമ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായുള്ള ഉയർന്ന തസ്തികകളിൽ നിയമിക്കുന്നതിന് പരിശീലനത്തിന്അപേക്ഷ ക്ഷണിച്ചു. 390 ഒഴിവുകളിലേഒഴിവുകളിലേക്കാണ് നാഷനല്‍ ഡിഫന്‍സ് അക്കാദമി ആന്‍ഡ് നേവല്‍ അക്കാദമി നടത്തുന്ന പരീക്ഷ വഴിയുള്ള തെരഞ്ഞെടുപ്പ്. യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷനാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. കരസേന (208), വ്യോമസേന (72), നാവികസേന (55) എന്നിങ്ങനെയാണ് ഒഴിവുകള്‍. അവിവാഹിതരായ പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം. അപേക്ഷകര്‍ 1998 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം.
നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ 139-മത് കോഴ്സ് ഏപ്രില്‍ 23നും ഇന്ത്യന്‍ നേവല്‍ അക്കാദമിയുടെ 101–മത് കോഴ്സ് 2018 ജനുവരി രണ്ടിനുമാണ് തുടങ്ങുക. ആര്‍മി വിങ്ങിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്റ്റേറ്റ് ബോര്‍ഡ്/ യൂനിവേഴ്സിറ്റി അംഗീകരിച്ച +12- ക്ളാസ് വിജയമാണ് യോഗ്യത. നാവിക സേനയിലേക്കും വ്യോമസേനയിലേക്കും അപേക്ഷിക്കുന്നവര്‍ക്ക് ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ വിഷയമായി +12- ക്ളാസ് ജയിച്ചിരിക്കണം.
എഴുത്തുപരീക്ഷ. സൈക്കോളജിക്കല്‍ ആറ്റിറ്റ്യൂഡ് ടെസ്റ്റ്, ഇന്‍റലിജന്‍സ് ആന്‍ഡ് പേഴ്സനാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഏപ്രില്‍ 23നാണ് എഴുത്തുപരീക്ഷ. നെഗറ്റിവ് മാര്‍ക്ക് ഉണ്ടായിരിക്കും. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍.
അപേക്ഷ ഫീസ്: 100 രൂപ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോ അസോസിയേറ്റ് ബാങ്കുകളോ വഴി ഓണ്‍ലൈനായി ഫീസ് അടക്കാം. www.upsconline.nic.in വഴി ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.

Share: