നവോദയ വിദ്യാലയ പ്രവേശന പരീക്ഷ: അപേക്ഷ ക്ഷണിച്ചു

446
0
Share:

ആലപ്പുഴ, ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2018 അധ്യയന വര്‍ഷത്തെ ആറാം ക്ളാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ചാം ക്ലാസിലുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോമണ്‍ സര്‍വീസ് സെന്റര്‍ മുഖേന ഓണ്‍ലൈനായി നവംബര്‍ 25നകം നല്‍കണം.
2018 ഫെബ്രുവരി 10ന് പ്രവേശന പരീക്ഷ നടത്തും.

പരീക്ഷ സമയം ഫെബ്രുവരി 10 രാവിലെ 11.30.

കൂടുതല്‍ വിവരങ്ങള്‍ www.jnvalleppey.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.

ഫോണ്‍: 0479-2322571,9446157689,9446283621,9436998029.

Share: